ആര്‍ത്തവം ഒരു ദൗര്‍ബല്യമല്ല; ആര്‍ത്തവ രക്തം ഒലിപ്പിച്ച് ലണ്ടന്‍ മാരത്തണ്‍ ഓടിത്തീര്‍ത്ത ഇന്ത്യന്‍ യുവതിക്ക് ലോകത്തിന്റെ പിന്തുണ

ആര്‍ത്വത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്താനും ബോധവല്‍ക്കരണത്തിനുമായി ഇന്ത്യന്‍ യുവതിയുടെ വേറിട്ട സമരം. ആര്‍ത്തവ രക്തം ഒലിപ്പിച്ച് ലണ്ടന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയാണ് 26 കാരിയായ കിരണ്‍ ഗാന്ധി മാധ്യമ ശ്രദ്ധയാകര്‍ഷിച്ചത്.
സാനിട്ടറി നാപ്കിനുകള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത ദരിദ്ര സ്ത്രീകളുടെ പ്രശ്‌നം ലോക ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ കൂടിയാണ് ഈ ഇടപെടല്ലെന്ന് അവര്‍ പറഞ്ഞു.

സംഗീതജ്ഞയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദധാരിയുമായ കിരണിന്റെ ശ്രമം ഇതിനകം ലോകത്തിന്റെ പിന്തുണയും വിമര്‍ശനവും നേടിക്കഴിഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ആര്‍ത്തവകാലത്താണ് കിരണ്‍ മാരത്തണില്‍ പങ്കെടുത്തത്. നാപ്കിന്‍ ഉപയോഗിക്കാതെ മത്സരത്തില്‍ പങ്കെടുത്ത അവര്‍ രക്തം ഒലിപ്പിച്ചുകൊണ്ടുതന്നെയാണ് അത് പൂര്‍ത്തിയാക്കിയതും. ആര്‍ത്തവത്തോട് വിവിധ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന വിവിധതരം വിശ്വാസങ്ങളെ തുറന്നുകാട്ടുന്നതിനും നാപ്കിനുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനുമായിരുന്നു ഈ പ്രകടനം.
ഇക്കൊല്ലം ഏപ്രിലിലാണ് ലണ്ടന്‍ മാരത്തണ്‍ നടന്നത്. കിരണിന്റെ പ്രകടനത്തെ പലരും കൈയടികളോടെ സ്വാഗതം ചെയ്തപ്പോള്‍, മറ്റുള്ളവര്‍ വിമര്‍ശിക്കാനും മുന്നോട്ടുവന്നു. എന്നാല്‍, ആര്‍ത്തവത്തെ അറപ്പോടെ കാണേണ്ട കാര്യമല്ലെന്നും അതൊരു ശാരീരിക പ്രക്രീയ മാത്രമാണെന്നും പ്രഖ്യാപിക്കുകയായിരുന്നു താന്‍ ഇതിലൂടെയെന്ന് കിരണ്‍ പറഞ്ഞു. 26.2 മൈലും പൂര്‍ത്തിയാക്കിയാണ് കിരണ്‍ ശ്രദ്ധേയയായത്.

മാരത്തണിന്റെ തലേന്നാണ് കിരണിന് ആര്‍ത്തവം തുടങ്ങിയത്. എന്നാല്‍, ആര്‍ത്തവകാലത്ത് ഇത്തരം ജോലികള്‍ സ്ത്രീകള്‍ക്ക് പറ്റില്ലെന്ന ധാരണ തിരുത്തുന്നതിന് മാരത്തണില്‍ പങ്കെടുക്കുകയാണ് നല്ലതെന്ന് കിരണ്‍ കരുതി. ആര്‍ത്തവത്തോടുള്ള അറപ്പും തെറ്റിദ്ധാരണയും തിരുത്താന്‍ അത് സഹായകമാകുമെന്നും താന്‍ കരുതുന്നതായി കിരണ്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
കാലുകളിലൂടെ രക്തം ഒഴുകുന്നത് വകവെക്കാതെയാണ് താന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയതെന്ന് കിരണ്‍ പറഞ്ഞു. സാനിട്ടറി നാപ്കിനുകള്‍പോലുമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു തന്റെ ഓട്ടമെന്നും ആര്‍ത്തവം ഒരു ദൗര്‍ബല്യമാണെന്ന കാഴ്ചപ്പാട് ഇതോടെ മാറിക്കാണുമെന്നും കിരണ്‍ കരുതുന്നു.

Top