ആര്‍ത്തവത്തിന് തൊട്ടുമുമ്പ് സെക്‌സിനുള്ള താത്പര്യം കൂടുമോ?

 

ലൈംഗികവിഷയങ്ങളിലെ താത്പര്യം ഒരിക്കലും കുറയുകയില്ല. സ്ത്രീക്കും പുരുഷനും അത് കൗതുകമാണ്. മാസത്തില്‍ മുപ്പതുദിസവും ലൈംഗികതാത്പര്യം സൂക്ഷിക്കുന്നവനാണ് പുരുഷന്‍. അവനത് കഴിയും സ്ത്രീയെ സംബന്ധിച്ചിടത്തോളം അതിനാവുകയില്ല. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങി അനവധി ഘടകങ്ങള്‍ ലൈംഗികതാത്പര്യങ്ങളില്‍ കുറവുണ്ടാക്കുന്നു. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അങ്ങനെ വംശം നിലനിറുത്തി പ്രകൃതിയുടെ സന്തുലനം കാക്കാനുമായി പെണ്ണിനെ സൃഷ്ടിച്ചതിനാലാണ് അവളുടെ ശരീരത്തില്‍ വ്യത്യസ്തമായ ഈ ശാരീരികാവസ്ഥകള്‍. ആധുനിക മനുഷ്യന്‍ കുടുംബമായതോടെ കുടുംബത്തിലെ സ്വകാര്യതകളില്‍ അവര്‍ ഇണയെ ആഗ്രഹിക്കുന്നു. ആഗ്രഹങ്ങള്‍ക്കൊപ്പം സംശയങ്ങളും വന്നു.
താത്പര്യം കൂടുക സ്വാഭാവികം
ആര്‍ത്തവത്തിന് തൊട്ടുമുമ്പ് സെക്‌സിനുള്ള താത്പര്യം കൂടുമോ? ലൈംഗികവേഴ്ചയ്ക്കുള്ള താത്പര്യം കൂടി കാണുന്നതായാണ് മനസ്‌സിലാക്കുന്നത്. ഡോ. കാതറിന്‍ ഡേവിഡ് ആണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ അനുഭവപ്പെടുന്നതെന്ന് മനസ്‌സിലാക്കാനായിട്ടില്ല.
സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും അണ്ഡം വിസര്‍ജ്ജിക്കപ്പെടുകയും അത് അണ്ഡവാഹിനികുഴലില്‍ ബീജത്തെ കാത്ത് കഴിയുകയുമാണ് ചെയ്യുന്നത്. ആ സമയത്ത് തീര്‍ച്ചയായും ഇണചേരാനുള്ള അധിക ആര്‍ത്തി സ്വാഭാവികം. അത് പ്രകൃതി നിയമത്തില്‍ അധിഷ്ഠിതമാണ.് എന്നാല്‍, ആര്‍ത്തവത്തിന് തൊട്ടുമുമ്പുണ്ടാകുന്ന വര്‍ദ്ധിച്ച രതിമോഹമോ? പുരുഷബീജം ലഭ്യമാവാതെ ബീജസങ്കലനം നടക്കാതെ, ക്ഷീണിച്ച ബീജം ഗര്‍ഭാശയത്തിലെ എന്റോമെട്രിയത്തിനൊപ്പം പുറന്തള്ളുന്നതാണ് ആര്‍ത്തവം. ആരോഗ്യം നശിച്ച് ക്ഷീണിച്ച് പുറത്തുപോവുന്നതിനുമുമ്പുള്ള അധികലൈംഗികമോഹത്തിന് കാരണം കാണുന്നില്ല. എന്നാല്‍, കാതറീന്‍ സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സെക്‌സ് മോഹം വര്‍ദ്ധിച്ചുവരുന്നതായി കണ്ടു. ഇതേ കുറിച്ച് കാര്യകാരണസംബന്ധിയായ പഠനങ്ങള്‍ നടക്കുകയോ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുകയോ ഉണ്ടായിട്ടില്ല. ആര്‍ത്തവത്തിന് തൊട്ടുമുമ്പ് ചില സ്ത്രീകളില്‍ വല്ലാത്ത അസ്വാസ്ഥ്യങ്ങള്‍ കാണപ്പെടാറുണ്ട്. ഇതിനെ പ്രീമെന്‍സ്ട്രുവല്‍ സിന്‍ഡ്രോം എന്നു പറയുന്നു

Top