ന്യൂഡല്‍ഹി: കേരളത്തെ പ്രധാന ലക്ഷ്യകേന്ദ്രമാക്കി മാറ്റാന്‍ ആര്‍എസ്എസ് തീരുമാനം. നൈനിറ്റാളില്‍ നടക്കുന്ന ആര്‍എസ്എസ് നേതൃയോഗത്തിലാണ് കേരളത്തെ പ്രധാന അജണ്ടയാക്കി ചര്‍ച്ച നടന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിശദമായി ചര്‍ച്ചചെയ്തു. നേരത്തെ തന്നെ കേരളത്തെ ലക്ഷ്യമാക്കി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വിജയമായാല്‍ ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്താക്കി മാറ്റാന്‍ കഴിയുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍
ആര്‍എസ്എസ് പ്രാന്തപ്രചാരകര്‍ പങ്കെടുക്കുന്ന നേതൃയോഗം നൈനിത്താളില്‍ തുടങ്ങിയതിനു മുന്നോടിയായി കഴിഞ്ഞ രണ്ടു ദിവസം വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിനേതാക്കള്‍ വിലയിരുത്തിയിരുന്നു. സംഘടനയിലെ രണ്ടാമന്‍ ആര്‍ എസ് എസ് സര്‍കാര്യവാഹ് ഭയ്യാജിജോഷിയുടെ നേതൃത്വത്തിലായിരുന്നു വിലയിരുത്തല്‍.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടു പരിശോധിച്ചു. പ്രചരണ വിഭാഗത്തിന്റെ അഭിപ്രായവും ഭയ്യാജി ജോഷി ദത്താത്രേയ ഹോസ്ബലേ തുടങ്ങിയ നേതാക്കള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയുടെ നല്ല സൂചനയാണ് ഫലം. ഈ ജനപിന്തുണ നിലനിര്‍ത്താന്‍ ആവശ്യമായ സംഘടനാ ചട്ടക്കൂട് ബിജെപിക്കുണ്ടാക്കാന്‍ കഴിയണം. പാര്‍ട്ടി ഘടകത്തിലെ ഭിന്നത വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. ഇടതുപക്ഷം സംസ്ഥാനത്ത് ദുര്‍ബലമാകുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്ന വലിയൊരു വിഭാഗം മാറി ചിന്തിക്കാന്‍ തയ്യാറാണ്. ഇവരെ ബിജെപിയിലേക്ക് ആകര്‍ഷിക്കണം. അടുത്ത അഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേയ്!ക്ക് പിന്തള്ളാന്‍ കഴിയുമെന്ന് ആര്‍എസ്എസ് പറയുന്നു. കേരളത്തിലും പശ്ചിമബംഗാളിലുമായി 62 ലോക്‌സഭാ സീറ്റുണ്ട്. അടുത്ത
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ സംസ്ഥാനങ്ങളില്‍ വളരാനുള്ള ശ്രമത്തിലാണ് ബിജെപി. സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളില്‍ എത്തിക്കാനും ശക്തമാക്കാനുമുള്ള വലിയ അവസരമാണ് ഇപ്പോഴുള്ളതെന്ന് ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് യോഗത്തിനു മുന്നോടിയായി പറഞ്ഞു. കേരളത്തിലെ ദലിത് വിഭാഗങ്ങളെ ബിജെപിയുമായി ബന്ധം സ്ഥാപിക്കാനുള്ള അടിയന്തിര നടപടികള്‍ കൊക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമായി.