ബാഗ്ദാദ്: ഇറാഖിലെ സദര്‍ സിറ്റിയിലെ തിരക്കേറിയ പച്ചക്കറി ചന്തയിലുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 58 പേര്‍ മരിച്ചു. ഏതാണ്ട് 89 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. സ്‌ഫോടനമുണ്ടായ ഉടനെ തന്നെ നാട്ടുകാര്‍ ആംബുലന്‍സിലും സ്വാകാര്യ വാഹനങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് പച്ചക്കറികളും പഴങ്ങളും ചുറ്റും ചിതറി കിടക്കുകയാണ്. ആഴ്ചാവസാനം സമീപ സ്ഥലങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുവാന്‍ വന്‍തിരിക്കാണ് ചന്തയില്‍ അനുഭവപ്പെട്ടത്. ട്രക്കില്‍ ഒളിപ്പിച്ച് വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ഷിയ വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. സുന്നി ഭീകരന്മാരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സൂചനയുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസം ദിയാലയിലെ പ്രസിദ്ധമായ ഒരു ചന്തയിലുണ്ടായ സ്‌ഫോടനത്തിലും 115 പേര്‍ കൊല്ലപ്പെട്ടിരുന്നു.