കൊളംബോ: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മക്ക് ഐ.സി.സിയുടെ പിഴ. മാച്ച് ഫീസിന്‍്റെ 65 ശതമാനം തുകയാണ് ഇഷാന്ത് കൊടുക്കേണ്ടത്. ഐ.സി.സി കോഡ് ഓഫ് ലെവല്‍ 1 ലംഘിച്ചതിനാണ് പിഴ. കൊളംബോ ടെസ്റ്റില്‍ ലങ്കന്‍ താരങ്ങളായ ലഹിരു തിരിമനെ, ദിനേശ് ചാണ്ഡിമാല്‍ എന്നിവരെ പുറത്താക്കിയത് ഇഷാന്തായിരുന്നു. എന്നാല്‍ പുറത്തായി പോകുന്ന ബാറ്റ്സമാന്‍മാര്‍ക്കു നേരെ ആക്രമണോത്സുകമായ പ്രതികരണമായിരുന്നു ഇഷാന്ത് നടത്തിയത്. പ്രകോപിക്കുന്ന തരത്തിലുള്ള നോട്ടങ്ങളും ആംഗ്യങ്ങളും കാണിച്ചത് ഐ.സി.സി ആര്‍ട്ടിക്കിള്‍ 2.1.7 നു എതിരാണെന്നതിനാലാണ് ശിക്ഷ.
ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ ബ്രൂസ് ഓക്സന്‍ഫോര്‍ഡും റോഡ് ടക്കറും ചേര്‍ന്നാണ് ഇഷാന്തിന്‍െറ നടപടിക്കെതിരെ മാച്ച്റഫറി ആന്‍ഡി പൈക്രോഫ്റ്റിനു മുന്നില്‍ പരാതി സമര്‍പ്പിച്ചത്. ചാന്‍ഡിമലിനെ പുറത്താക്കിയപ്പോള്‍ പ്രകോപനം ഉണ്ടാക്കിയതിന് 50 ശതമാനവും തിരിമാനക്കെതിരായ പെരുമാറ്റദൂഷ്യത്തിന് മാച്ച് ഫീസിന്‍്റെ 15 ശതമാനവുമാണ് പിഴ. ചാന്‍ഡിമലിനെതിരായ ഇഷാന്തിന്‍െറ പ്രകടനത്തിന് മാച്ച് റഫറി കടുത്ത ശിക്ഷ തിരഞ്ഞെടുക്കുകയായിരുന്നു.
അടുത്ത 12 മാസത്തിനുള്ളില്‍ സമാനമായ സംഭവം മൂന്നാമതും ഇഷാന്ത് ആവര്‍ത്തിച്ചാല്‍ രണ്ടു മുതല്‍ എട്ടു വരെ മത്സരങ്ങളില്‍ സസ്പെന്‍ഷനില്‍ കഴിയേണ്ടി വരുമെന്നും ഐ.സി.സി അറിയിച്ചു.