നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മെട്രോമാന്‍ എന്ന വിളിപ്പെരുള്ള ഇ ശ്രീധരന്‍ കേന്ദ്ര റെയ്ല്‍വേ മന്ത്രിയാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ മറ്റൊരു ലക്ഷ്യം മനസില്‍ സൂക്ഷിച്ചാണ് ഈ ശ്രീധരനെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന് പ്രമുഖ പത്രം ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.എല്ലാവര്‍ക്കും സ്വീകാര്യനായ നിഷ്പക്ഷനായ ഒരു രാഷ്ട്രപതിയാക്കി ഇ ശ്രീധരനെ നിയോഗിക്കുകയായിരുന്നു ലക്ഷ്യമെന്ന് പത്രം പറയുന്നു.
കൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കിയത് കേരളത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുകകയും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വേദിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
എപിജെ അബ്ദുള്‍ കലാം ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രപതിയാണ് .അദ്ദേഹത്തെ പോലെ കരുത്തുറ്റ ജനകീയനായ കാര്യപ്രാപ്തിയുള്ള ഒരു വ്യക്തിയെ്‌ന നിലയില്‍ ഇ ശ്രീധരനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പരിഗണിക്കുകയാണ്.
ജൂലൈ 17ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇ ശ്രീധരന്റെ പേരു കാണുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്ത്യാടുഡേയ്ക്ക് ലഭിച്ച സൂചന.ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മെട്രോ ഉത്ഘാടന വേദിയില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ശ്രീധരനുമായി വേദി പങ്കിടുന്നത് അനൗചിത്യമാകുമെന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നത്രെ.ഇക്കാര്യം ശ്രീധരനെ പ്രത്യേകം അറിയിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഒഴിവാക്കിയതില്‍ ഒരു പ്രതിഷേധവും ഇല്ലാതിരുന്നതെന്നും പത്രം പറയുന്നു.
എല്‍ കെ അദ്വാനി,സുഷമ സ്വരാജ് എന്നിവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കേള്‍ക്കുന്നുണ്ട് .ഏതായാലും ഇ ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായാല്‍ അത് കേരളത്തിനും അഭിമാനകരമാണ് .വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് ഉറപ്പിക്കാം.