വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ സേന കടന്നുകയറുമെന്ന ആശങ്കകള്‍ കൂടുതല്‍ ശക്തമാകുന്നതിനിടെ അടിയന്തരമായി യുക്രൈന്‍ വിടാന്‍ അമേരിക്കന്‍ പൗരന്മാരോട് ആഹ്വാനം ചെയ്ത് യു.എസ്. പ്രസിഡന്റ് ജോബൈഡന്‍.
യുക്രൈനുമായുള്ള അതിര്‍ത്തിയില്‍ 13,0000ത്തിലേറെ റഷ്യന്‍ സൈനികര്‍ തമ്പടിച്ചതോടെ ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിലേക്കാണ് അമേരിക്ക-റഷ്യ ഏറ്റുമുട്ടല്‍ നീങ്ങുന്നത്. എന്‍.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ‘അമേരിക്കക്കാര്‍ ഉടനടി വിടണമെന്ന്’ ബൈഡന്‍ പറഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപെടുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണെന്നും കാര്യങ്ങള്‍ വേഗത്തില്‍ കൈവിട്ടുപോകാമെന്നും െബെഡന്‍ പറഞ്ഞു. ബെലാറസില്‍ സൈനികാഭ്യാസവുമായി റഷ്യന്‍ ടാങ്കുകള്‍ നീങ്ങുകയും തുടര്‍ന്നു നാറ്റോയുടെ മുന്നറിയിപ്പുണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് ബൈഡന്റെ വാക്കുകള്‍.
റഷ്യന്‍ മിസൈല്‍ വിന്യാസവും വന്‍ ആയുധങ്ങളേന്തിയ സൈന്യവും സോവിയറ്റ് യൂണിയന്റെ കാലശേഷമുള്ള മൂന്നു നൂറ്റാണ്ടിനൊടുവിലെ ഏറ്റവും അപകടകരമായ നിമിഷമാണെന്നും നാറ്റോ പറഞ്ഞു. അതേസമയം നാറ്റോ വികസിപ്പിക്കലിനെക്കുറിച്ച് റഷ്യയുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനായി അവര്‍ക്ക് അവസരം ഒരുക്കുന്നതിനായി പാശ്ചാത്യ നേതാക്കളുടെ സന്ദര്‍ശനവും തുടരുകയാണ്.