എന്റെ സീരിയല്‍ കണ്ട് അച്ഛന്‍ കരയാറുണ്ട്…..

എന്റെ സീരിയല്‍ കണ്ട് അച്ഛന്‍ കരയാറുണ്ടെന്ന് നിരഞ്ജന.മലയാളി കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് മഞ്ഞുരുകും കാലത്തിലെ ജാനുകുട്ടി എന്ന നിരഞജന. മനോര ന്യൂസിനോടാണ് കൊച്ചുമിടുക്കി വിശേഷങ്ങള്‍ പങ്ക് വച്ചത്. എങ്ങനെയാ ഇങ്ങനെ കരയാന്‍ പറ്റുന്നത്? എന്ന ചോദ്യത്തിന് കരയാറില്ല, ഗ്ലിസറിന്‍ കണ്ണില്‍ തേച്ചിട്ട് ചുമ്മാതെ ഇരിക്കുകയേ ഒള്ളൂ. എന്നായിരുന്നു മറുപടി.

കണ്ണിന്റെ താഴെ ഇച്ചിരി തേക്കുകയേ ഒള്ളൂ.അത് കൊണ്ട് നീറാറില്ലെന്നും നിരഞജ്‌ന പറയുന്നു, നിരഞജനയുടെ അച്ഛന്‍ ഹെഡ്മാസ്റ്റര്‍ ആണ്. അമ്മ ടീച്ചറും. നിരഞജന യു.കെ.ജിയില്‍ പഠിക്കുന്നു എന്റെ സീരിയല്‍ കണ്ട് അച്ഛന്‍ കരയാറുണ്ട്. അവര്‍ക്ക് വലിയ ഇഷ്ടമാണ്.സീരിയലിലെ അച്ഛനെയും അമ്മയേയും ഇഷ്ടമാണോ? വിജയനച്ഛനെ (മനു നായര്‍) ഇഷ്ടമാ, രത്‌നമ്മയെ (ലാവണ്യ നായര്‍) ഇഷ്ടമല്ല, അതിലെ അമ്മൂമ്മയെ ഇഷ്ടമാണെന്നും കൊച്ചുതാരം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top