എയര്‍പോര്‍ട്ടില്‍ വച്ച് ആദ്യമായി കണ്ടു.. പിന്നെ ഫോണ്‍വിളി വിവാഹത്തിലേക്കെത്തി അസിന്‍ വെളിപ്പെടുത്തുന്നു

ബോളിവുഡ് താരം അസിനും മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇവര്‍ തമ്മില്‍ കണ്ട് മുട്ടിയതും പരിചയപ്പെട്ടതും എങ്ങനെയാണെന്നായിരുന്നു വെന്ന് ഗോസിപ്പുഖല്‍ പരക്കുന്നതിനിടയില്‍ അസിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു.
രാഹുലിനെ ആദ്യമായി കാണുന്നത് എയര്‍പോര്‍ട്ടില്‍ വെച്ചാണ്. അക്ഷയ് കുമാറിന്റെ സുഹൃത്താണെന്ന് പറഞ്ഞ് അദ്ദേഹം തന്നെയാണ് പരിചയപ്പെടുത്തിയത്. പരസ്പരം ഹായ് പറഞ്ഞ് ഞങ്ങള്‍ രണ്ട് പേരും വിമാനത്തില്‍ കയറി. അതിന് ശേഷമാണ് ഈ വിമാനം രാഹുല്‍ ചാര്‍ട്ട് ചെയ്തതാണെന്നും ഞങ്ങള്‍ പങ്കെടുക്കാന്‍ പോകുന്ന ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് രാഹുലാണെന്നും മറ്റുമുള്ള വിവരം ഞാന്‍ അറിയുന്നത്.

പിന്നീട് അക്ഷയ് കുമാര്‍ തന്നെയാണ് പറഞ്ഞത്, നിങ്ങള്‍ രണ്ട് പേരും ഒരുമിച്ച് നന്നായിരിക്കുമെന്ന്. സെറ്റിലും മറ്റും സാധാരണ തമാശകള്‍ പറയാറുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍, ഇതും ഞാന്‍ അങ്ങനയെ പരിഗണിച്ചിരുന്നുള്ളു. പിന്നീട് ഞങ്ങള്‍ രണ്ട് മൂന്ന് തവണ ഫോണില്‍ സംസാരിച്ചു. പിന്നീട് രാഹുല്‍ തന്നെയാണ് എന്നോട് ചോദിച്ചത്, ഞാന്‍ വന്ന് അസിന്റെ മാതാപിതാക്കളെ കാണട്ടെ എന്ന്. എനിക്ക് അത് വളരെ മാന്യമായ പെരുമാറ്റമായി തോന്നി. പിന്നീട് രാഹുല്‍ വന്ന് വീട്ടുകാരെ കണ്ട് സംസാരിച്ചു. എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ എനിക്ക് സമയം വേണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷമാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചതും പരിചയപ്പെട്ടതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top