
മുംബൈ ഓസ്കര്‍ പുരസ്കാര ജേതാവായ ഇന്ത്യന്‍ സംഗീതജ്ഞന്‍
എ.ആര്‍ റഹ്മാനെതിരെ മുസ്‌ലിം സംഘടനയുടെ ഫത്‌വ. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമയ്ക്ക് സംഗീതം ഒരുക്കിയതിനാണ് മുംബൈ ആസ്ഥാനമായുള്ള സുന്നി സംഘടനയായ റസ അക്കാദമി ഫത്‌വ പുറപ്പെടുവിച്ചത്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ഒരുക്കിയ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രമാണ് ഫത്‌വയ്ക്ക് ആധാരം. മജീദി മജീദി സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. നബിയെ ചിത്രീകരിക്കുകയോ ദൃശ്യവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന കല്‍പനയുടെ ലംഘനമാണ് നബിയെക്കുറിച്ചുള്ള ചലച്ചിത്രസൃഷ്ടിയെന്ന് സംഘടന കുറ്റപ്പെടുത്തി.
നേരത്തെ, ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.പ്രവാചകനെക്കുറിച്ചുള്ള സിനിമ ബഹിഷ്‌കരിക്കണമെന്നും സംഘടന എല്ലാ മുസ്‌ലിങ്ങളോടും ആവശ്യപ്പെട്ടു. സംവിധായകന്‍ മജീദ് മജീദിക്കെതിരെയും ഫത്‌വയുണ്ട്. മജീദിയും റഹ്മാനും ഉള്‍പ്പടെ സിനിമ ഒരുക്കുന്നതില്‍ പങ്കാളികളായ എല്ലാ മുസ്‌ലിങ്ങളും ഇതിലൂടെ പ്രവാചക നിന്ദയാണ് നടത്തിയതെന്നും കല്‍മ ചെയ്ത് വിവാഹം അടക്കമുള്ള എല്ലാ ചടങ്ങുകളും അവര്‍ വീണ്ടും നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
![]() |
ആഭ്യന്തരമന്ത്രിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും സിനിമ നിരോധിക്കണമെന്ന് റസ അക്കാദമി ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെ ദൃശ്യവത്കരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്ന കല്‍പ്പന ലംഘിച്ചിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. പ്രവാചകന്റെ പേരില്‍ സിനിമ എടുത്തതിലൂടെ അപമാനിക്കപ്പെടുന്നത് പ്രവാചകന്റെ പേരാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ആഗസ്ത് 27നാണ് മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ റിലീസ് ചെയ്തത്.