ഐഐടി ജെഎഎം അപേക്ഷ സെപ്തം.2 മുതല്‍

 

ഐഐടികളില്‍ എംഎസ്സി കോഴ്‌സുകള്‍ക്കും, ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റി (ജാം 2016)ന് സെപ്തംബര്‍ രണ്ടുമുതല്‍ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം http://jam.iitm.ac.in/jam2016 വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2016 ഫെബ്രുവരി ഏഴിനാണ് പ്രവേശനപരീക്ഷ.

യോഗ്യത: ബിഎസ്സിക്ക് മെയിനും സബ്‌സിഡിയറികളും ഭാഷയ്ക്കും ചേര്‍ന്ന് മൊത്തം കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പരിഗണിക്കാന്‍ ഫസ്റ്റ്ക്ലാസ് മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 55 ശതമാനവും. ബയോളജിക്കല്‍ സയന്‍സ്, ബയോടെക്‌നോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ജിയോളജി, ജിയോഫിസിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ ഒമ്പതു പേപ്പറുകളില്‍ പരീക്ഷകളുണ്ട്. ഒരു വിദ്യാര്‍ഥിക്ക് ഒന്നോ/രണ്ടോ പേപ്പര്‍ പരീക്ഷകള്‍ക്ക് തെരഞ്ഞെടുക്കാം. ഓരോ ഐഐടിയിലെയും എംഎസ്സി കോഴ്‌സുകളും അവയ്ക്ക് ബാധകമായ ടെസ്റ്റ് പേപ്പറും വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 14വരെ അപേക്ഷിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top