ഐക്യരാഷ്ട്ര സഭയുടെ ഉപഗ്രഹത്തിന് കലാമിന്റെ പേര്; മിസൈല്‍മാന് ലോകത്തിന്റെ ആദരവ്

un kalamന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞനാണ് കലാമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ഭൂമിയെ നിരീക്ഷിക്കുന്നതിനും പ്രകൃതി ക്ഷോഭങ്ങളുടെ ദൈര്‍ഘ്യം മുന്‍കൂട്ടിയറിയുന്നതിനും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍സാറ്റ് ഫോര്‍ ഡിആര്‍ആര്‍ എന്ന ഐക്യരാഷ്ട്ര സഭയുടെ ഉപഗ്രഹത്തിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മഹാന് ലോകം നല്‍കുന്ന ആദരവാണിത്.

സി.എ.എന്‍.ഇ.യു.എസ് ചെയര്‍മാന്‍ മിലിന്‍ഡ് പിംപ്രിക്കറാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ഇന്ത്യയുടെ മിസൈല്‍ മാന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയായാണ് ബഹിരാകാശ പേടകത്തിന് കലാമിന്റെ പേരുനല്‍കുന്നതിനെ ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്ലോബല്‍ സാറ്റ് ഫോര്‍ ഡിആര്‍ആര്‍ന്റെ പേര് ‘യു.എന്‍ കലാം ഗ്ലോബല്‍സാറ്റ്’ എന്നാവും മാറ്റുക. ലോക രാജ്യങ്ങള്‍ക്കായി യു.എന്നിന്റെ നിയന്ത്രണത്തിലാവും യു.എന്‍ കലാം ഗ്ലോബല്‍സാറ്റിന്റെ പ്രവര്‍ത്തനം. ഉപഗ്രഹത്തിന് കലാമിന്റെ പേര് നല്‍കുകവഴി വരും തലമുറയിലെ ഗവേഷകര്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും പിംപ്രിക്കര്‍ വ്യക്തമാക്കി. 2016ലെ യു.എന്‍ ഇന്ത്യാ വര്‍ക്ക്‌ഷോപ്പില്‍ ഉപഗ്രഹവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിനും സ്വന്തമായി ഇത്തരമൊരു ഉപഗ്രഹം നിര്‍മിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഭൂമിക്ക് പൂര്‍ണമായും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി കാണുന്നതിനും ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നതാണ് ഇതിന് കാരണം.

Top