ഒരു കാല്‍ നഷ്ടമായപ്പോള്‍ കാമുകി തന്നെ കൈവിട്ടു ; ജീവിതത്തില്‍ വിജയിച്ച് കാണിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കി യുവാവ് ; ഈ ജീവിത കഥ പ്രചോദനമാകും..ഉറപ്പ്

അപ്രതീക്ഷിത അപകടങ്ങളില്‍ തകര്‍ന്നുപോകുന്നവരുണ്ട് .ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുണ്ട് .ഇങ്ങനെ ഒരു യുവാവായിരുന്നു മുഹമ്മദ് റാഫി.എന്നാല്‍ കാല്‍ നഷ്ടപ്പെട്ടപ്പോള്‍ കാമുകി പോലും ഉപേക്ഷിച്ച യുവാവ് തന്റെ ജീവിതം തിരിച്ചുപിടിച്ചു.ആഗ്രഹങ്ങള്‍ സ്വന്തമാക്കി.അനുഭവം പങ്കുവച്ചതിങ്ങനെ…

” ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തിലായിരുന്നു എന്റെ ജനനം.എനിക്ക് 15 വയസ്സായപ്പോള്‍ 2000 രൂപയെടുത്ത് കൈയ്യില്‍ തന്നിട്ട് സ്വന്തമായി ബിസിനസ് ചെയ്ത് പണമുണ്ടാക്കാനാണ് ഉപ്പ ആവശ്യപ്പെട്ടത് .എന്നാല്‍ എനിയ്ക്ക് പഠിക്കണമെന്നായിരുന്നു ആഗ്രഹം.ഞാന്‍ അവിടെന്നും എന്റെ മാമന്റെ വീട്ടിലേക്ക് പോയി തുടര്‍ പഠനം തുടര്‍ന്നു.ഒരു ബാര്‍ അറ്റന്റര്‍ ആയി ജോലി ചെയ്തുകൊണ്ട് ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.ഈ സമയത്താണ് എയര്‍ഹോസ്റ്റസായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.തുടര്‍ന്ന് ഞങ്ങള്‍ പ്രണയത്തിലായി.പിന്നെ മറ്റ് കാര്യങ്ങള്‍ മറന്ന് ജോലിയില്‍ ശ്രദ്ധ പതിപ്പിച്ച് ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പോഴാണ് എനിക്ക് കുവൈക്കില്‍ ജോലി ലഭിക്കുന്നത്.
കുവൈത്തിലേക്ക് പുറപ്പെടാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ എന്റെ ഒരു സുഹൃത്തിന് കൂട്ടായി അവന്റെ വീട്ടിലേക്ക് പോകേണ്ടി വന്നു.ആന്ധ്രപ്രദേശിലായിരുന്നു അവന്റെ വീട്.ആ യാത്ര എന്റെ ജീവിതം തന്നെ തകിടം മറിച്ചു.മാര്‍ഗ്ഗ മദ്ധ്യേ അലക്ഷ്യമായി പിന്നോട്ടെടുത്ത ഒരു ലോറിഞങ്ങളെ വന്നിടിച്ചു.എന്റെ കൈകളില്‍ കിടന്ന് കൂട്ടുകാരന്‍ ആ നിമിഷം തന്നെ മരിച്ചു.കാലുകള്‍ തൂങ്ങി വേര്‍പെടാറായ എന്നെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.കാലു തിരിച്ചു കിട്ടാന്‍ സാധ്യത തീരെയില്ലെന്നും ഇനി നടക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആകെ തകര്‍ന്നുപോയി.അതിനേക്കാള്‍ വേദനിപ്പിച്ചത് കാലു നഷ്ടപ്പെട്ട എന്നെ കാമുകി ഉപേക്ഷിച്ചുപോയതാണ്.അതോടെ ഞാന്‍ ഡിപ്രഷനില്ക്ക് കൂപ്പുകുത്തി.ഒരു തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഞാന്‍ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
പിന്നെ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്റെ അമ്മയാണ് .തളര്‍ന്നു കിടന്ന ഞാന്‍ കൈകാലുകള്‍ ചലിപ്പിക്കാന്‍ ശ്രമിച്ചു.സാവധാനം ആ ശ്രമത്തില്‍ വിജയിക്കാനായി.ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം എനിക്ക് ചലനശേഷി തിരികെ ലഭിച്ചു.ഞാന്‍ ചെറുപ്പത്തില്‍ ആഗ്രഹിച്ച പോലെ ആര്‍ട്ട് പഠിക്കാനായി യുകെയിലേക്ക് പറന്നു.രണ്ടു മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്ത ശേഷമാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്.ഇന്ന് ഞാന്‍ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫര്‍ ആണ്.എന്നാലും എന്റെ ഉപ്പ എന്നോട് സംസാരിക്കുന്നില്ല.അതില്‍ എനിക്ക് ദുഖമുണ്ട് .എന്നാല്‍ ഒരിക്കല്‍ കാര്യങ്ങള്‍ കലങ്ങി തെളിയുമെന്നും അദ്ദേഹം എന്നെ സ്‌നേഹിക്കുമെ്ന്നും ഉറപ്പുണ്ട്.ഇപ്പോള്‍ എന്റെ പ്രധാന പ്രണയം യാത്രയോടും ബൈക്കിനോടുമാണ് .അടുത്തിടെ ബൈക്കില്‍ ഒരു ഭൂട്ടാന്‍ യാത്ര കഴിഞ്ഞു എത്തിയതേ ഉള്ളൂ.ജീവിതം ആകെ ഒരിക്കലേ ഉള്ളൂ.അപ്പോള്‍ നാം എന്തിന് അത് മറ്റുള്ളവര്‍ക്ക് വേണ്ടി കളഞ്ഞുകുളിക്കണം,മുഹമ്മദ് റാഫി അഭിമാനത്തോടെ ചോദിക്കുന്നു…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top