കോട്ടയത്തെ കരിമ്പിൻകാലയിലുള്ള ഹോട്ടലിൽ നിന്ന് ലഭിച്ച അസാധാരണ ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.ഒരു മീൻ വറുത്തതിന് ആയിരം രൂപ.കേൾക്കുമ്പോ തന്നെ കണ്ണ് തള്ളി പോവുന്നുണ്ടല്ലേ? കോട്ടയം കരിമ്പിൻകാലയിലുള്ള ഹോട്ടലിൽ ഭക്ഷണത്തെ കഴിക്കാനെത്തിയ കൊല്ലം സ്വദേശിയായ നിഖിലിനും കുടുംബത്തിനാണ് ഈ ദുരനുഭവം.
ഉച്ചയൂണിനായി കോട്ടയം കരിമ്പിൻകാലയിലുള്ള ഹോട്ടലിൽ കയറിയ നിഖിലും കുടുംബവും ഊണിനൊപ്പം അന്നത്തെ സ്‌പെഷൽ കണമ്പ് ഫ്രൈയും ഓർഡർ ചെയ്തു. സാധാരണയിൽ കവിഞ്ഞ് ഒരു പ്രത്യേകതയും ഇല്ലാത്ത കണമ്പ് ഫ്രൈക്ക് പക്ഷെ ഹോട്ടലുടമ നൽകിയ അസാധാരണ ബില്ല് കണ്ട നിഖിലൊന്നു ഞെട്ടി. ബിൽ തുക 1626 രൂപ.
4 ഊണിനും കുപ്പിവെള്ളത്തിനും കൂടെ ആകെ തുക 626. എന്നാൽ കണമ്പ് ഫ്രൈക്ക് നൽകേണ്ടി വന്നത് 1000 രൂപ….!!! നിഖിലിനു ഹോട്ടലുടമ നൽകിയ ബില്ല് ഇന്നു ഫെയ്‌സ്ബുക്കിൽ വൈറലാവുകയാണ്. തനിക്കുണ്ടായ ദുരനുഭവം ഇനി മറ്റാർക്കുമുണ്ടാവാതിരിക്കട്ടെയെന്ന് നിഖിൽ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
മാർക്കറ്റിൽ കിലോയ്ക്ക് 300 രൂപയിലധികം വരാത്ത കണമ്പ് മീനിന് ഉപഭോക്താവിന് മുൻ്പിലേക്കേത്തുമ്പോൾ 1000 രൂപയിലേക്ക് രൂപാന്തരം പ്രാപിക്കുന്നതിലെ മാജിക് സമാന്യ യുക്തിക്ക് നിരക്കാത്തതാണ്
ഇത് വെറുമൊരു ഒറ്റപ്പെട്ട് സംഭവമല്ല; കേരളത്തിലെ പല ഹോട്ടലുകളിലും ഇന്ന് ഭക്ഷണ വില തോന്നും പടിയാണ്. ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കപ്പുറം ആരും ഇതിനെ കാര്യമായെടുക്കാത്തത് ഹോട്ടലുടമകൾ ഉപയോഗപ്പെടുത്തുകയാണ്. പല ഭക്ഷണസാധനങ്ങളുടെയും ഇന്നത്തെ സ്ഥിതി ഇതാണ്.ഹോട്ടലുടമയ്ക്ക് തോന്നുംപടി ഭക്ഷണത്തിൻറെ വില നിശ്ചയിക്കാനുള്ള അധികാരം ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.