ബെയ്ജിങ് :കൊലപാതകം നടത്തിയും സെല്‍ഫി പ്രേമം . കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാമുകനായ കൊലയാളിയെ അറസ്റ്റു ചെയ്തു. ചൈനയിലാണ് സംഭവം. മൃതദേഹത്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാമുകന്‍ ക്വിന്‍ പൊലീസ് പിടിയിലായത്.
ഇരുവരും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്ത തുടര്‍ന്ന് ദേഷ്യം മൂത്ത ക്വിന്‍ കാമുകിയായ ലിന്നിനെ കൊലപ്പെടുത്തുകയായിരുന്നുവത്രെ. കൊലപാതകത്തിന് ശേഷം കാമുകിയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ക്വിന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരുമൊത്തുള്ള പ്രണയം തുളുമ്പുന്ന ചിത്രത്തിന് പിന്നാലെയാണ് ക്രൂരമായ ഈ ചിത്രം ക്വിന്‍ പോസ്റ്റ് ചെയ്തത്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവം നടന്ന് ഒന്‍പത് മണിക്കൂറിന് ശേഷം ക്വിന്‍ പൊലീസ് പിടിയിലായി.