കാര്‍ട്ടൂണിസ്റ്റായ 29 കാരിയുടെ ജീവിതം ലോകത്തിന് കണ്ണീകുന്നു

രാഷ്ടീയനേതാക്കളെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചാല്‍ പന്ത്രണ്ട് വര്‍ഷം ജയില്‍ ശിക്ഷ; കാര്‍ട്ടൂണിസ്റ്റായ 29 കാരിയുടെ ജീവിതം ലോകത്തിന് കണ്ണീകുന്നു; അഭിഭാഷകന് കൈകൊടുത്തതിനും കേസ് ! 

iranഒരു കാര്‍ട്ടൂണ്‍ നിസാല പൊല്ലാപ്പുകളല്ല ഉണ്ടാക്കുക എന്ന് ഇറാനിലെ ഈ യുവതിയുടെ അനുഭവം മാത്രം മതി. രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് 12 വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കാരാഗൃഹത്തില്‍ കഴിയുന്ന ഇറാനിയന്‍ കാര്‍ട്ടൂണിസ്റ്റായ 29കാരി അറ്റെന ഫാര്‍ഗദാനിയുടെ ജീവിതമാണ് ദുരന്തമായി മാറുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ശിക്ഷ അനുഭവിക്കുന്നതോ പോകട്ടെ ഇതിനിടയില്‍ ഒരു അഭിഭാഷകന് കൈ കൊടുത്തതിന്റെ പേരില്‍ ഈ യുവതിക്കെതിരെ വീണ്ടും കേസ് എടുത്തിരിക്കുകയാണ് അധികൃതര്‍. ഇന്ത്യയില്‍ ആരെക്കുറിച്ച് എന്ത് കാര്‍ട്ടൂണ്‍ വരച്ചാലും വിമര്‍ശനം നടത്തിയാലും നമ്മെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന് ഓര്‍ക്കുക. അപ്പോള്‍ മാത്രമായിരിക്കും നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വില നമുക്ക് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അനുഭവിക്കാനാവുക. സ്ത്രീകള്‍ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കരുതെന്നും മൃഗങ്ങളെ പോലെ പ്രസവിക്കണമെന്നുമുള്ള അധികൃതരുടെ നിലപാടിനെ വിമര്‍ശിച്ച് ആക്ഷേപഹാസ്യപരമായ രീതിയില്‍ കാര്‍ട്ടൂണ്‍ വരച്ചിതിനാണ് അറ്റെനയെയെ ജയിലിലിട്ടത്. അധികൃതര്‍ക്ക് മൃഗങ്ങളുടെ മുഖം നല്‍കിയായിരുന്നു അവര്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നത്.

ഒരു വിചാരണയെത്തുടര്‍ന്ന് തന്റെ അഭിഭാഷകനായ മുഹമ്മദ് മോഗിമിക്ക് പരസ്യമായി കൈകൊടുത്തതിന് അവിഹിത ലൈംഗിക ബന്ധമാരോപിച്ചാണ് അറ്റെനയുടെയും അഭിഭാഷകന്റെയും പേരില്‍ ഇപ്പോള്‍ പുതിയ കേസെടുത്തിരിക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്മാസത്തിലാണ് ടെഹ്‌റാനിലെ റവല്യൂഷറി കോടതിയില്‍ വച്ച് അറ്റെനെയുടെ വിചാരണ നടന്നത്. പെയിന്റിംഗിലൂടെ പാര്‍ലമെന്റ് മെമ്പര്‍മാരെയും പ്രസിഡന്റിനെയും മറ്റും അപമാനിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. തുടര്‍ന്ന് 12 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ ഒമ്പത് മാസമായി ജയിലില്‍ കഴിയുകയുമാണ്. അത്തരം കുറ്റങ്ങള്‍ക്കുള്ള സാധാരണ തടവ് കാലാവധി ഏഴ് വര്‍ഷവും ആറ് മാസവമാണെന്നും അറ്റെനെയുടെ കേസില്‍ ഇത് വളരെ കൂടുതലാണെന്നുമാണ് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇതിന് പുറമെ കാര്‍ട്ടൂണിസ്റ്റിന് മേല്‍ പുതിയ കേസുകള്‍ കൂടി ചാര്‍ജ് ചെയ്യാനുള്ളനീക്കം നടക്കുന്നുണ്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. വിചാരണയ്ക്ക് ശേഷം അഭിഭാഷകന്‍ ജയിലിലെത്തി അറ്റെനെയെ സന്ദര്‍ശിക്കവെയാണ് ഇവര്‍ പരസ്പരം കൈ കൊടുത്തത്. അതിന്റെ പേരിലാണ് പുതിയ കേസ് ചാര്‍ജ് ചെയ്യാനൊരുങ്ങുന്നത്.ഇതിനെ തുടര്‍ന്ന് അഭിഭാഷകന്‍ ജൂണ്‍ 13ന് അറസ്റ്റിലാവുകയും മൂന്ന് ദിവസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് അറ്റെനെയെ ഒരു റവല്യൂഷണറി ഗാര്‍ഡ് റെയ്ഡിനിടെ അറസ്റ്റ് ചെയ്തത്. ജയിലില്‍ താന്‍ അനുഭവിക്കുന്ന ക്രൂരപീഡനങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോ അറ്റെനെ യൂട്യൂബില്‍ പോസ്റ്റ്‌ചെയ്തിരുന്നു –

Top