കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്, പ്രോജക്ട് ഫെലോ

 
വെള്ളായണിയിലെ ദക്ഷിണ മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം വിവിധ ഗവേഷണ പദ്ധതികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 10, 11 തീയതികളില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

1. പ്രോജക്ട് ഫെലോ/സീനിയര്‍ റിസര്‍ച്ച് ഫെലോ/സര്‍ച്ച് അസോസിയേറ്റ്. യോഗ്യത: അഗ്രികള്‍ച്ചറില്‍ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 10.
2. പ്രോജക്ട് ഫെലോ/റിസര്‍ച്ച് അസിസ്റ്റന്റ്. യോഗ്യത: അഗ്രികള്‍ച്ചറില്‍ ഒന്നാം ക്ലാസ് ബിരുദം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 10.
3. സീനിയര്‍ റിസര്‍ച്ച് ഫെലോ. യോഗ്യത : ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രഷ്യന്‍/ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 10.
4. റിസര്‍ച്ച് അസോസിയേറ്റ്. യോഗ്യത: അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. (സോയില്‍ ആന്‍ഡ് വാട്ടര്‍ എന്‍ജിനീയറിംഗിന് മുന്‍ഗണന). സിവില്‍എന്‍ജിനീയറിംഗ്/അഗ്രോണമി (അഗ്രി) ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദധാരികളേയും പരിഗണിക്കും. പ്രായം: 35 വയസ്. ശമ്പളം: 23000 രൂപ. അഭിമുഖ തീയതി: ആഗസ്റ്റ് 10.
5. റിസര്‍ച്ച് അസോസിയേറ്റ്
യോഗ്യത: ബയോടെക്‌നോളജിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 10.
6. റിസര്‍ച്ച് അസോസിയേറ്റ്. യോഗ്യത: എന്റമോളജി/സുവോളജി/നിമറ്റോളജി ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഇന്‍സെക്ടറെയറിംഗ്, എല്‍.ഡി. 50 കണക്കാക്കല്‍. ഇന്‍സെക്ട് അനാട്ടമി അനാലിസിസ്, ടോക്‌സിക്കോളജി എന്നിവയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 11.
7. റിസര്‍ച്ച് അസോസിയേറ്റ്. യോഗ്യത: ബയോകെമിസ്ട്രി/കെമിസ്ട്രി ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. ഫൈറ്റോകെമിക്കല്‍ അനാലിസിസ്/എ.എ.എസ്/ടി.എല്‍.സി/കോളം ക്രൊമാറ്റോഗ്രഫി/എച്ച്.പി.എല്‍.സി/ജി.സി എന്നിവയില്‍ ഏതെങ്കിലും പ്രവൃത്തിപരിചയം നിര്‍ബന്ധം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 11.
8. റിസര്‍ച്ച് അസിസ്റ്റന്റ്: യോഗ്യത ബോട്ടണി/സുവോളജി/ലൈഫ് സയന്‍സ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 11.
9. പ്രോജക്ട് ഫെലോ: യോഗ്യത ലൈഫ് സയന്‍സ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പ്രായം: 35 വയസ്. അഭിമുഖ തീയതി: ആഗസ്റ്റ് 11.
10, അഗ്രോമെറ്റ് ഒബ്‌സെര്‍വര്‍: യോഗ്യത പന്ത്രണ്ടാം ക്ലാസ ്പാസായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പ്രായം: 35 വയസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിമുഖ തിയതി: ആഗസ്റ്റ് 11. സമയം രാവിലെ 8ന്.സ്ഥലം : ദക്ഷിണ മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം. കാര്‍ഷിക കോളേജ്, വെള്ളായണി പി.ഒ. തിരുവനന്തപുരം 695522.

Top