
കൊല്ലം: കരുനാഗപ്പള്ളിക്ക് സമീപം പുത്തന്‍ തെരുവില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.
മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ബസ് കാറില്‍ ഇടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ. അപകടം നടന്ന ഉടന്നെ തന്ന മാരുതി കാറിലുണ്ടായിരുന്നവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമന. ആറ്റിങ്ങലില്‍ നിന്നുള്ള കാറാണ് എന്ന് മാത്രമാണ് ഇപ്പോള്‍ വിവരം ലഭിച്ചിരിക്കുന്നത്.