കേന്ദ്രത്തില്‍ കാവി വല്‍ക്കരണം; കേരളത്തില്‍ ലീഗ് വല്‍ക്കരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്രത്തില്‍ കാവി വല്‍ക്കരണം നടക്കുമ്പോള്‍ കേരളത്തില്‍ ലീഗ് വല്‍ക്കരണമെന്ന് സിപിഎം.
കെ.എസ്.ടി.എ രജതജൂബിലി സമ്മേളനം ഉദ്ഘാടനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലീഗിനെ കടന്നാക്രമിച്ചത്.

ഒന്നേകാല്‍ വര്‍ഷത്തെ ഭരണത്തിനിടയില്‍ ആര്‍.എസ്.എസ് ഏറ്റവുമധികം ഇടപെട്ടത് മാനവവിഭവശേഷി വകുപ്പിലാണ്. ദേശീയ തലത്തില്‍ വിവിധ കൗണ്‍സിലുകളുടെ തലപ്പത്തേക്ക് ഹൈന്ദവവാദികളെ തിരുകിക്കയറ്റുന്നു. അതേ സമയം, ഹിന്ദുത്വവത്കരണം ചൂണ്ടിക്കാട്ടി കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതേതരത്വമെന്നത് ഏതെങ്കിലും മതവിഭാഗത്തെ പ്രീണിപ്പിക്കലല്ല. എല്ലാ മതങ്ങളെയും തുല്യതയോടെ കാണലാണ്. സാമുദായിക വികാരം ആളിക്കത്തിച്ച് മത വിവേചനം ശക്തമാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും സമ്മര്‍ദ്ദം ചെലുത്തി പുതിയ സ്‌കൂളുകളും കോളേജുകളും അനുവദിപ്പിച്ചെടുക്കുന്ന സംഘടനകള്‍ പോലും പിന്നീട് നിയമനങ്ങള്‍ക്ക് സംവരണം നടപ്പാക്കാതിരിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജാതി, സമുദായ സംഘടനകളെ പ്രീതിപ്പെടുത്തി എങ്ങനെയെങ്കിലും വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ വകുപ്പുകള്‍ കൊണ്ട് സാധാരണ മുസ്‌ളീങ്ങള്‍ക്ക് എന്ത് ഗുണമാണ് കിട്ടിയതെന്നും കോടിയേരി ചോദിച്ചു.

കെ.എസ്.ടി.എ പ്രസിഡന്റ് കെ.എന്‍. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. രജതജൂബിലി ലോഗോ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പ്രകാശനം ചെയ്തു. കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍ പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Top