കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയം മാറ്റിമറിക്കാന്‍ ജാതി സംഘടനകളെ ഉള്‍പ്പെടുത്തി മുന്നാം മുന്നണി നീക്കവുമായി ബിജെപി അരുവിക്കര തിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തിലാണ് ഈ നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. കേരളത്തില്‍ തീവ്ര ഹൈന്ദവ നിലപാടുകള്‍ക്കൊപ്പം വിവിധ ജാതി സംഘടനകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക എന്ന അജണ്ടയാണ് ബിജെപിയുടേത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാമാവധി സംഘടനകളെ ഉള്‍പ്പെടുത്താനും അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയും മുന്നണി ശക്തിപ്പെടുത്താനാണ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്.
മുന്നണി രാഷ്ട്രീയത്തിന്റെ പ്രീണന സമീപനങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഭൂരഹിതരുടെയും സമര മുന്നണിക്ക് ബിജെപി നേതൃത്വം നല്‍കും. ബിജെപി വര്‍ഷങ്ങളായി ഉന്നയിക്കുന്ന സുപ്രധാനമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് അരുവിക്കര തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ കേരളം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷഭൂരിപക്ഷ വിവക്ഷകളില്‍ കേരളത്തില്‍ മുന്നണി നേതൃത്വങ്ങള്‍ പുലര്‍ത്തിയിരുന്ന നിലപാടുകള്‍ തെറ്റായിരുന്നുവെന്ന തിരിച്ചറിവും ന്യൂനപക്ഷ പ്രീണനം കേരളത്തെ ഭീകരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന ബിജെപിയുടെ മുന്നറിയിപ്പും ശരിയായിരുന്നുവെന്ന് ബിജെപി അവകാശപ്പെടുന്നു. അരുവിക്കക്ക് ശേഷം ഇടതു നേതാക്കള്‍ നടത്തിയ പ്രസ്താവനകല്‍ ബിജെപിയുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്നാണ് ബിജെപിയുടെ വാദം
സംസ്ഥാനത്ത് എന്‍ഡിഎ യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നേറാനാണ് ബിജെപി നീക്കം. മുന്നണിയില്‍ ചേരാന്‍ തയാറായ പ്രമുഖ വ്യക്തികളെയും വിവിധ സമൂഹങ്ങളെയും ആകര്‍ഷിക്കാന്‍ പ്രത്യേകപരിശ്രമം നടത്തും. അരുവിക്കരയില്‍ ബിജെപിക്കനുകൂലമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയില്‍ ചേര്‍ക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. കേരളത്തിലെ വിവിധ ഹിന്ദു സാമുദായിക സംഘടനകളെയും ഒരുമിച്ചു നിര്‍ത്താനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. എസ് എന്‍ഡിപി ഏകദേശം ബിജെപി പാളയത്തിലെത്തിയ പ്രതിതിയാണ് ഇത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.