കേരളത്തിനെതിരെ പരാതിയുമായി ജയലളിത മോഡിക്കുമുന്നില്‍; മുല്ലപ്പെരിയാറിന് കേന്ദ്ര സുരക്ഷവേണം…

jayalai

ചെന്നൈ: രോഗകിടക്കിയില്‍ നിന്ന് ജയലളിത മോഡിയെ കാണാനെത്തിയത് കേരളത്തിനെതിരെ പരാതി പറയാനാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ കുറേ നാളുകളായി വിശ്രമത്തിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഇന്നാണ് ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയിലും കൂടിക്കാഴ്ച്ച നടന്നു.

മുല്ലപ്പെരിയാറിന് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന നിലപാട് ജയലളിത ആവര്‍ത്തിച്ചു. ദേശീയ കൈത്തറി ദിന പ്രഖ്യാപനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയുടെ വസതിയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചക്ക് 1 മണിയോടെയെത്തിയ പ്രധാനമന്ത്രി ഒരുമണിക്കൂറിലേറെ ജയയുടെ വീട്ടില്‍ ചിലവഴിച്ചു. മുല്ലപ്പെരിയാറിന് കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്ന ആവശ്യം ജയലളിത വീണ്ടും ആവര്‍ത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനു പോകുന്നവരെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്യുന്നത് തടയണമെന്നും കാവേരി നദീജല തര്‍ക്കം പരിഹരിക്കാണ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ജയ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിലിക്കേ ഇരുവരുടോയും കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്..അടുത്ത തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെയും ബി ജെ പിയുടെ കൈകോര്‍ക്കുമോയെന്നാണ് പധാന ചോദ്യം. പാര്‍ലമെന്റില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ബി ജെ പിക്ക് ബില്ലികള്‍ പാസ്സാക്കിയെടുക്കാന്‍ അണ്ണാ ഡി എം കെ യുടെ പിന്തുണ കൂടിയേ തീരൂ.
ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച ചച്ച കള്‍ക്ക് വിരാമമിടുന്നതാണ് ജയമോദി കൂടികാഴ്ച. വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയപ്പോഴും വീട്ടിലെത്തിയേപ്പോഴും ജയലളിത ഏറെ സന്തോഷത്തോടെയാണ് കാണപ്പെട്ടത്.

Top