ഇടുക്കി: കേരളത്തിലെ സര്‍ക്കാരുകള്‍ കാലാകാലങ്ങളായി പിടിച്ചെടുത്തിരിക്കുന്ന ക്ഷേത്ര ഭൂമികളെക്കുറിച്ച് ധവളപത്രമിറക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. അടിമാലിയില്‍ നടന്ന ഹിന്ദു നേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ക്ഷേത്ര ഭൂമികള്‍ പിടിച്ചെടുക്കാന്‍ കാണിച്ച വ്യഗ്രത മറ്റ് മതവിഭാഗങ്ങള്‍ കയ്യേറിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ കാണിച്ചിട്ടില്ല. ഇടുക്കി ഹിന്ദു ഭൂരിപക്ഷ ജില്ലയാണ്. ഇടുക്കിയിലെ ഹിന്ദുക്കള്‍ ശബ്ദമില്ലാത്തവരായി കഴിയുകയാണ്. ഇവിടെ സര്‍ക്കാരിന്റെ തണലില്‍ വ്യാപക കയ്യേറ്റമാണ് നടക്കുന്നത്. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതായും അവര്‍ പറഞ്ഞു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘടിതമതങ്ങളുടെ കടന്നുകയറ്റങ്ങള്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് കെപിഎംഎസ് സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഹിന്ദുഐക്യവേദി നടത്തുന്ന ശ്രമങ്ങളെ ആദരവോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യ വിഷയാവതരണം നടത്തി.
അടിമാലി എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് രഞ്ജിത്ത് കാവാളയില്‍, ഓള്‍ ഇന്ത്യ വീരശൈവസഭ സംസ്ഥാന ജന. സെക്രട്ടറി കെ.വി. ശിവന്‍, ഭരതര്‍ മഹാജനസഭ സംസ്ഥാന എക്‌സി. കമ്മറ്റിയംഗം കെ.പി. ഗോപി, ഐക്യ മലയരയസഭ സംസ്ഥാന പ്രസിഡന്റ് സി.ആര്‍. ദിലീപ് കുമാര്‍, കെവിഎംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ആര്‍. സുന്ദരരാജന്‍, അയ്യപ്പസേവാസംഘം സംസ്ഥാന സെക്രട്ടറി പി.വി. സുരേഷ്, വനവാസി കല്യാണ്‍ ആശ്രമം ജില്ലാ കോര്‍ഡിനേറ്റര്‍ ശശി, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്. ബിജു, ആര്‍എസ്എസ് ജില്ലാ സംഘചാലക് മോഹനന്‍ ഇടപ്പാട്ട്, കേരള വിശ്വകര്‍മ്മസഭ ജില്ലാ പ്രസിഡന്റ് അഡ്വ. എം.എസ്. വിനയരാജ്, എസ്.കെ. സതീഷ്, പ്ലാമലക്കുടി കാണി പളനിയപ്പന്‍ എന്നിവര്‍ സംസാരിച്ചു.