കേരളത്തില്‍ മുസ്ലീങ്ങളുടെ എണ്ണം കൂടുന്നു പ്രതിഷേധവുമായി ബിജെപി പ്രമേയം

bjp kerala
തിരുവനന്തപുരം : സംസ്ഥാനത്ത് മുസ്ലീങ്ങളുടെ എണ്ണം കൂടിയാല്‍ ആര്‍ക്കെങ്കിലും വല്ല പ്രശ്‌നവുമുണ്ടോ.? ഉണ്ട് എന്നാണ് ബിജെപിയുടെ മറുപടി. മുസ്ലീങ്ങളുടെ എണ്ണം കൂടുന്നതിനെതിരെ പ്രമേയം പാസാക്കികൊണ്ടാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് മുസ്ലീങ്ങളുടെ എണ്ണം കൂടുന്നതായി ബിജെപി പ്രമേയം പാസാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റുകയാണെന്നും തീവ്രാദ സംഘടനകളെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകയാണെന്നും ബിജെപി പ്രമേയത്തില്‍ പറയുന്നു. സംസ്ഥാനത്ത് തീവ്ര ഹിന്ദു നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ പുതിയ തീരുമാനം ഇതിനനുസരിച്ചാണ് ഈ പ്രമേയവും. കേരളത്തില്‍ തീവ്ര ഹൈന്ദവ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ക്ലച്ച് പിടിക്കാന്‍ കഴിയൂ എന്ന് ആര്‍എസ്എസ് തീരുമാനമാണ് ബിജെപി പ്രാവര്‍ത്തികമാക്കുക.

എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുന്ന ഹാളില്‍ അനുവാദമില്ലാതെ കയറിയതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയെ സമ്മേളന ഹാളില്‍നിന്നും ഇറക്കി വിട്ട സംഭവത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരേഷ്‌ഗോപി വിഷയത്തില്‍ എന്‍എസ്എസിനെതിരെ നിലകൊണ്ട ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ ഇടപെട്ട് എന്‍എസ്എസുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നുവെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുന്ന ഹാളില്‍ അനുവാദമില്ലാതെ കയറിയതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയെ സമ്മേളന ഹാളില്‍നിന്നും ഇറക്കി വിട്ടിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍എസ്എസ് ആസ്ഥാനത്തിന് മുന്‍പില്‍ ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുകുമാരന്‍ നായരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Top