കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ട നിര്‍മ്മാണത്തിനില്ലെന്ന ഇ ശ്രീധരന്റെ തീരുമാനം തന്നെ എല്ലാവരേയും ഞെട്ടിച്ചു.അദ്ദേഹത്തിന്റെ മേല്‍നോട്ടം കൊണ്ടാണ് ഇത്രയും പെട്ടെന്ന് ഈ സ്വപ്‌ന സാക്ഷാത്കാരം പൂര്‍ത്തിയതെന്ന് ഏവരും വിശ്വസിക്കുന്നു.ഇതിനിടയില്‍ രണ്ടാംഘട്ടത്തില്‍ താനും ഉണ്ടാകില്ലെന്നറിയിച്ചിരിക്കുകയാണ് കെ എംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് .എംഡി സ്ഥാനത്ത് ഇനി തുടരില്ലെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉത്തരവാദിത്തം എറ്റെടുക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസിലുണ്ടെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്.ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായെന്ന ഖ്യാതി സ്വന്തമാക്കി.ഡിഎംആര്‍സിയും നേതൃത്വത്തിലുണ്ടാകില്ല.രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെ എംആര്‍എല്‍ പ്രാപ്തരാണ്.ഡിഎംആര്‍സിയുടെ ആവശ്യം ഇനിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.ഇതിന് പിന്നാലെയാണ് രണ്ടാംഘട്ടത്തില്‍ താനുണ്ടാവില്ലെന്നാണ് പ്രസ്താവന.
രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്നും രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും ഏലിയാസ് ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാക്കനാട്ടേക്ക് രണ്ടാം ഘട്ടത്തിലേക്ക് മെട്രോ നീളുമ്പോള്‍ ഉപദേഷ്ഠാവായി ശ്രീധരന്‍ വേണമെന്നാണ് പറഞ്ഞിരുന്നു.
നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.ഏതായാലും പുതിയ നേതൃത്വം എത്രത്തോളം പരിചയ സമ്പന്നയില്ലാതെ കാര്യങ്ങള്‍ നടത്തുമെന്ന ആശങ്കയും ഇപ്പോള്‍ ഉയരുന്നുണ്ട് .