മധുര: യുവതിയെ കൊലപ്പെടുത്തിയതിന് കടുത്ത ശിക്ഷ ലഭിക്കുക പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞ യുവതി ജീവനോടെ തിരിച്ചുവന്നാല്ലോ? അങ്ങിനെയും സംഭവിച്ചു യുവതിയെ കാണാതായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലാകുന്നത്. ഇവരാണ് കൊലപാതകികളെന്ന് പോലീസ് ഉറപ്പിച്ചു ഇവരെ കോടതി ശിക്ഷിക്കുകയും ചെയ്തു പിന്നീടാണ് കഥ ക്ലൈമാക്‌സിലേക്ക് നീങ്ങിയത്.
കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി തിരിച്ചുവന്നതിനെ തുടര്‍ന്ന് അറസ്റ്റിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2002 ല്‍ മേകലയെന്ന യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ നാലു പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത് മദ്രാസ് ഹൈക്കോടതിയാണ്. കോടതി വിധിപ്രകാരം നാലു പ്രതികള്‍ക്കും സര്‍ക്കാര്‍ ഓരോ ലക്ഷം രൂപ വീതം നല്‍കണം. യുവതി മരിച്ചിട്ടില്ലെന്ന ഡിഎന്‍എ ടെസ്റ്റിലൂടെ സ്ഥിരീകരിച്ച ശേഷമായിരുന്നു കോടതി നഷ്ടപരിഹാരം വിധിച്ചത്. കേസില്‍ നിയമനടപടി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടതിനും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തിയതിനുമെതിരെ നാലു പേരില്‍ രണ്ട് പേര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
യുവതി കൊല്ലപ്പെട്ടതായി വിധിച്ച് തൂത്തുക്കുടി കോടതി നേരത്തെ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ 2011 ല്‍ മേകല നാടകീയമായി മധുര ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയില്‍ യുവതിയെയും പിതാവ് മുത്തുവിനെയും ഡി.എന്‍.എ. ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. സൂപ്പര്‍ ഇംപോസിഷന്‍ നടത്തിയായിരുന്നു പോലീസ് യുവതി മരിച്ചതായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യുവതി മരിച്ചതായി റിപ്പോര്‍ട്ട് നല്‍കിയ പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കേടതി വിസമ്മതിച്ചു. മധുര ബെഞ്ച് ജഡ്ജി നാഗമുത്തുവാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിട്ടത്.