കോന്നി: പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ എസ് എഫ് ഐ നേതാവിനെ കുടുക്കാന്‍ ശ്രമം നടത്തിയത് സഹപാര്‍ട്ടിക്കാരന്‍. ഡിവൈഎഫ് ഐ മുന്‍ നേതാവുകൂടിയായ ദേവസ്വം കരാറുകാരനാണ് എസ് എഫ് ഐ നേതാവിനെ അപമാനിക്കാന്‍ പോലീസിന് ഊമകത്തെഴുതിയതെന്ന് തെളിഞ്ഞു. കോന്നിപെണ്‍കുട്ടികളുടെ മരണത്തില്‍ എസ് എഫ് ഐ നേതാവിന് പങ്കുണ്ടെന്ന് തരത്തത്തില്‍ പോലീസിന് കത്തെഴുതുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തതോടെ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയുമായി. ഡിവൈഎഫ്‌ഐ വില്ലേജ് കമ്മറ്റിയംഗവും എസ്.എഫ്.ഐ ഏരിയാ കമ്മറ്റിയംഗവുമായ ബിനാസിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. അടൂര്‍ ഡിവൈ.എസ്പിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പെണ്‍കുട്ടികളെ കാണാതായ ദിവസം ബിനാസ് എറണാകുളത്ത് ഉണ്ടായിരുന്നുവെന്നും പിന്നീട് ഇയാള്‍ അവര്‍ക്കൊപ്പം ബംഗളൂരുവിനു പോയെന്നും മൂവരുടെയും മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു ഊമക്കത്ത്. കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തിയപ്പോള്‍ പെണ്‍കുട്ടികളെ കാണാതായ ദിവസങ്ങളില്‍ ബിനാസ് എറണാകുളത്തുണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ സംശയം വര്‍ധിച്ചു. പക്ഷേ, ബിനാസിന്റെ പശ്ചാത്തലം പൊലീസ് പരിശോധിച്ചപ്പോഴാണ് യാഥാര്‍ഥ്യം അറിഞ്ഞത് ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് പാസായിട്ടുള്ള ബിനാസിന് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ ജോലി ലഭിച്ചിരുന്നു. പെണ്‍കുട്ടികളെ കാണാതായ ദിവസം തന്നെയാണ് പുതിയ ജോലിക്ക് ചേരുന്നതിനായി ബിനാസ് എറണാകുളത്തേക്ക് പോയതും. അവിടെച്ചെന്ന് ജോലിയില്‍ ചേര്‍ന്നതിന്റെ പിറ്റേന്നു തന്നെ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായ ബിനാസ് പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ വിവരങ്ങളെല്ലാം ബിനാസില്‍നിന്ന് മനസിലാക്കിയ പൊലീസ് ബൈക്ക് അപകടമുണ്ടായ സ്ഥലവും ചികില്‍സ നടത്തിയ ആശുപത്രിയിലും വരെ പരിശോധന നടത്തി ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തി. അവിടം കൊണ്ടും കഥ തീര്‍ന്നില്ല. അപ്പോഴേക്കും ബിനാസിന്റെ പേര് സഹിതം പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരവും തുടങ്ങി. ഉമകത്ത് കിട്ടിയുടനെ ചാടിപുറപ്പെട്ട പോലീസാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തു, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഡിഫി നേതാവിന്റെ കളളക്കളി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഉമകത്തയച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തേക്കും കോന്നി പെണ്‍കുട്ടികളുടെ മരണം; എസ്എഫ്‌ഐ നേതാവിനെ കുടുക്കാന്‍ ശ്രമിച്ചത് മുന്‍ ഡി വൈ എഫ് ഐ നേതാവ് കോന്നി: പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ എസ് എഫ് ഐ നേതാവിനെ കുടുക്കാന്‍ ശ്രമം നടത്തിയത് സഹപാര്‍ട്ടിക്കാരന്‍. ഡിവൈഎഫ് ഐ മുന്‍ നേതാവുകൂടിയായ ദേവസ്വം കരാറുകാരനാണ് എസ് എഫ് ഐ നേതാവിനെ അപമാനിക്കാന്‍ പോലീസിന് ഊമകത്തെഴുതിയതെന്ന് തെളിഞ്ഞു. കോന്നിപെണ്‍കുട്ടികളുടെ മരണത്തില്‍ എസ് എഫ് ഐ നേതാവിന് പങ്കുണ്ടെന്ന് തരത്തത്തില്‍ പോലീസിന് കത്തെഴുതുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തതോടെ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയുമായി. ഡിവൈഎഫ്‌ഐ വില്ലേജ് കമ്മറ്റിയംഗവും എസ്.എഫ്.ഐ ഏരിയാ കമ്മറ്റിയംഗവുമായ ബിനാസിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. അടൂര്‍ ഡിവൈ.എസ്പിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പെണ്‍കുട്ടികളെ കാണാതായ ദിവസം ബിനാസ് എറണാകുളത്ത് ഉണ്ടായിരുന്നുവെന്നും പിന്നീട് ഇയാള്‍ അവര്‍ക്കൊപ്പം ബംഗളൂരുവിനു പോയെന്നും മൂവരുടെയും മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു ഊമക്കത്ത്. കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തിയപ്പോള്‍ പെണ്‍കുട്ടികളെ കാണാതായ ദിവസങ്ങളില്‍ ബിനാസ് എറണാകുളത്തുണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ സംശയം വര്‍ധിച്ചു. പക്ഷേ, ബിനാസിന്റെ പശ്ചാത്തലം പൊലീസ് പരിശോധിച്ചപ്പോഴാണ് യാഥാര്‍ഥ്യം അറിഞ്ഞത് ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് പാസായിട്ടുള്ള ബിനാസിന് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ ജോലി ലഭിച്ചിരുന്നു. പെണ്‍കുട്ടികളെ കാണാതായ ദിവസം തന്നെയാണ് പുതിയ ജോലിക്ക് ചേരുന്നതിനായി ബിനാസ് എറണാകുളത്തേക്ക് പോയതും. അവിടെച്ചെന്ന് ജോലിയില്‍ ചേര്‍ന്നതിന്റെ പിറ്റേന്നു തന്നെ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായ ബിനാസ് പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ വിവരങ്ങളെല്ലാം ബിനാസില്‍നിന്ന് മനസിലാക്കിയ പൊലീസ് ബൈക്ക് അപകടമുണ്ടായ സ്ഥലവും ചികില്‍സ നടത്തിയ ആശുപത്രിയിലും വരെ പരിശോധന നടത്തി ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തി. അവിടം കൊണ്ടും കഥ തീര്‍ന്നില്ല. അപ്പോഴേക്കും ബിനാസിന്റെ പേര് സഹിതം പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരവും തുടങ്ങി. ഉമകത്ത് കിട്ടിയുടനെ ചാടിപുറപ്പെട്ട പോലീസാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തു, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഡിഫി നേതാവിന്റെ കളളക്കളി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഉമകത്തയച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തേക്കും