കോന്നി സംഭവം: ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നില വഷളായി

thrissur-medical-college-gateകോന്നി പെണ്‍കുട്ടികളില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ ആരോഗ്യ നില വഷളായതായി റിപ്പോര്‍ട്ട്. കോന്നി സംഭവത്തില്‍ പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ആര്യയുടെ ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്നാണിത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതിയില്‍ മാറ്റമുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെയോടെ വിണ്ടും ആശങ്കജനകമാവുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരണപ്പെട്ടതോടെ സംഭവത്തിലെ ദുരൂഹത അകറ്റാന്‍ രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയായിരുന്നു ഏക പ്രതീക്ഷ.

Top