ക്രൈസ്തവ സഭ പ്രേമത്തില്‍ ഇടപെടുന്നു

loveകൊച്ചി: പ്രണയവിവാഹങ്ങള്‍ കൂടിയതോടെ സഭയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തടയാന്‍ ഓപ്പറേഷന്‍ ലൗവിന് തുടക്കം കുറിക്കാന്‍ സഭ തയ്യാറെടുക്കുന്നു. പ്രണയവിവാഹങ്ങള്‍ പെരുകുന്നതിന്റെ ഭാഗമായി സഭാ വിശ്വാസികള്‍ അന്യമതത്തിലേക്ക് പോകുന്നത് സംബന്ധിച്ച് സിറോ മലബാര്‍ സഭ ഗൗരവ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്യമതസ്ഥേരയും ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവേരയും വിവാഹം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും തീരുമാനമുണ്ടായിരുന്നു. ശരാശരി ഒരു ദിവസം ഒരാള്‍ എന്ന നിലയില്‍ കേരളത്തില്‍ ക്രൈസ്തവര്‍ ഇതര മതക്കാരെ വിവാഹം കഴിക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു.

ഈഴവ സമുദായത്തില്‍ പെട്ടവര്‍ ക്രൈസ്തവരെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ കരുതിയിരിക്കണമെന്ന ഇടുക്കി ബിഷപ്പിന്റെ പ്രസ്താവന അടുത്തയിടെ വിവാദമായിരുന്നു. മുമ്പ് കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ ഇസ്ലാം മതത്തില്‍പെട്ടവര്‍ ക്രിസ്ത്യന്‍ യുവതികളെ പ്രണയവിവാഹം ചെയ്ത് മതം മാറ്റം നടത്തുന്നതായി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പുതിയ നീക്കത്തിന് സഭതയ്യാറെടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രമാണ് പ്രണയവും വിവാഹവും സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും മുന്നോട്ട് വന്നിരിക്കുന്നത്. സപ്തംബര്‍ 21ന് കലൂര്‍ റിന്യൂവല്‍ സെന്ററിലും 24ന് കാലടി ജീവാലയ പാര്‍ക്കിലും നടക്കുന്ന മേഖലാതല ദമ്പതീസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് ഡിസംബര്‍ ആദ്യം അതിരൂപതാ തലത്തില്‍ 1,400 ഓളം പേര്‍ പങ്കെടുക്കുന്ന വിപുലമായ യോഗം ചേരും.

‘പ്രേമം പാപമോ, പ്രണയം പുണ്യമോ’ എന്ന വിഷയം മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചയില്‍ നാല് കാര്യങ്ങളാണ് വിശകലനം ചെയ്യുക. ആരോഗ്യകരമായ പ്രണയം നേരിടുന്ന വെല്ലുവിളികള്‍, പ്രണയ വിവാഹം പ്രോത്സാഹിപ്പിക്കണോ, പ്രണയിക്കുന്നവര്‍ക്കായി ഒരു ശുശ്രൂഷ സഭ ആരംഭിക്കണമോ, വ്യക്തിയുടെ വളര്‍ച്ചയില്‍ കുടുംബത്തില്‍ പ്രണയം സംബന്ധിച്ച് പരിശീലനം നല്‍കണമോ എന്നിവയാണവ.
കേവലം മതപരിവര്‍ത്തനത്തിന്റെ മാത്രം പ്രശ്‌നമല്ല സഭ ചര്‍ച്ച ചെയ്യുന്നതെന്ന് എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രഷിത കേന്ദ്രം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലേലി പറയുന്നു.

പെട്ടെന്നുണ്ടാകുന്ന കൗതുകമാണ് പ്രേമം, യഥാര്‍ത്ഥ പ്രണയമാകട്ടെ സ്‌നേഹത്താല്‍ പ്രചോദിതമായ സമ്പൂര്‍ണ സമര്‍പ്പണമാണ്. ഇതിന്റെ വ്യത്യാസം പോലും ചെറുപ്പക്കാര്‍ക്കറിയില്ല. അതേസമയം, പ്രേമം പാപമാണെന്ന ഒരു ചിന്ത പലര്‍ക്കുമുണ്ട്. ഇതുമൂലം പ്രേമത്തില്‍ പെടുന്നവര്‍ സഭയില്‍ നിന്ന് അകലുന്നു. പ്രണയവിവാഹങ്ങള്‍ പെരുകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ചതിയില്‍ പെട്ട് ഓട്ടേറെപ്പേരുടെ ജീവിതം നശിക്കുന്നുണ്ട്. വിവാഹബാഹ്യ ബന്ധങ്ങള്‍, കുടുംബത്തകര്‍ച്ചകള്‍, വിവാഹമോചനം തുടങ്ങിയവയും വര്‍ദ്ധിച്ചുവരുന്നു. അതിനാല്‍ തന്നെ പ്രണയത്തെക്കുറിച്ച് ഒരുള്‍ക്കാഴ്ച നല്‍കേണ്ടത് ആവശ്യമാണ്. അതിനുള്ള തുടക്കമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകളെന്നാണ് സഭയുടെ വിശദീകരണം.love

Top