ഗാന്ധിമിത്രഭവനിൽ മേധാ പട്കറിന് സ്വീകരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ഗാന്ധി ജയന്തി ദിനത്തിൽ കന്യാകുമാരിയിൽ നിന്നും പരിസ്ഥിതി പ്രവർത്തക മേധാ പട്കർ നയിക്കുന്ന നാശമുക്ത ഭാരത് യാത്രയ്ക്ക് ചെങ്കൽ ഗാന്ധിതീർത്ഥക്കരയിലെ ഗാന്ധിമിത്രഭവനിൽ ഓക്ടോബർ 2 ന് രാവിലെ 11.30ന് സ്വീകരണം നൽകും.
കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന നാശമുക്ത ഭാരത് യാത്ര ഗാന്ധിമിത്ര ഭവനിലെ സ്വീകരണത്തിന് ശേഷം മൂന്ന് മണിക്ക് ഗാന്ധിസ്മാരകനിധിലെയും, 3.30ന് ഗാന്ധിപാർക്കിലെയും പരിപാടിക്ക് കഴിഞ്ഞ് ഒക്ടോബർ മൂന്നിന് തൃശൂരും പാലക്കാടും ജില്ലയിൽ പര്യടനം നടത്തും. തുടർന്ന് യാത്ര തമിഴ്‌നാട്ടിൽ പ്രവേശിക്കും.
ഗാന്ധിമിത്രഭവനിൽ എത്തുന്ന മേധാ പട്കർ കർഷകക്കൂട്ടായ്മ,അമ്മമാരുടെ കൂട്ടായ്മ, വിദ്യാർത്ഥികൂട്ടായ്മ, യുവജനകൂട്ടായ്മ തുടങ്ങിയ കർമ്മപദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് നാശമുക്ത് ഭാരത് ആന്തോളൻ കേരളഘടകം കൺവീനർ സനിൽ കുളത്തിങ്കൽ പറഞ്ഞു.
കേരള ഗാന്ധിമിത്രമണ്ഡലം കേരള മദ്യനിരോധനസമിതി,ഫ്രാൻ, ആശ്രയ, കേരള പരിസ്ഥിതിസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ചെങ്കൽ ഗാന്ധിമിത്രഭവനിലെ സ്വീകരണത്തിന് നേതൃത്വം നൽകുന്നതെന്നും സനിൽ കുളത്തിങ്കൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top