ഗായിക ജ്യോത്സന അമ്മയായി

Jyotsna

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സന അമ്മയായി. ജൂലൈ 9 നാണ് ജ്യോത്സനയ്ക്ക് കുഞ്ഞ് ജനിച്ചത്
ആണ്‍കുഞ്ഞിന് ജന്മം നല്കിയ കാര്യം ജ്യോത്സന തന്നെയാണ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആരാധകരുമായി പങ്ക് വച്ചത്. . താന്‍ ജീവിതത്തിന്റെ പുതിയ റോള്‍ ആസ്വദിക്കുകയാണെന്നും നടി പറയുന്നു.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും നടി കുറിച്ചു. എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സനയുടെ ഭര്‍ത്താവ്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനായ ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഗര്‍ഭിണിയായിരുന്നപ്പോഴും ജ്യോത്സന ടിവി പരിപാടികളില്‍ നിറഞ്ഞ് നിന്നിരുന്നു. അമൃത ടിവിയിലെ ഡ്യുവറ്റ് എന്ന പരിപാടിയിലെ അവതാരകയായും ജ്യോത്സന നിറഞ്ഞ് നിന്നിരുന്നു.

2002 ല്‍ ‘പ്രണയമണിത്തൂവല്‍’ എന്നീ ചിത്രത്തിലൂടെ പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ച ജ്യോത്സന യെ പ്രശസ്ത യാക്കിയത് ‘നമ്മള്‍’ എന്ന ചിത്രത്തിലെ ‘എന്തു സുഖമാണീ നിലാവ്’ എന്ന ഗാന മായിരുന്നു. ഏഴ് വര്‍ഷ ത്തിനുള്ളില്‍ തമിഴിലും മലയാള ത്തിലുമായി 130 ല്‍ അധികം സിനിമ കളില്‍ ജ്യോത്സന പാടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top