കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം ഗീത വെള്ളിത്തിരയിലെത്തുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം നായികയായിരുന്ന ഗീതയുടെ രണ്ടാം വരവ് ടിവി സീരിയലുകളിലൂടെയാണ്. കായംകുളം കൊച്ചുണ്ണി എന്നീ പരമ്പരകളുടെ സംവിധായകനായ പി. സി. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന സ്ത്രീത്വം എന്ന ടി. വി.പരമ്പരയിലൂടെയാണ് ഗീത വീണ്ടും മലയാളത്തിലെത്തുന്നത്.ഭഭര്‍ത്താവ് മരിച്ച ശേഷം, കുടുംബത്തിന്റെ നെടുംതൂണായി മാറിയ സൂസന്നാമ്മ എന്ന കഥാപാത്രത്തെയാണ് ഗീത ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രത്തെ ലഭിച്ചതുകൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ഗീത പറഞ്ഞു.
തൃച്ചി സ്വദേശിയായ ഭഭര്ത്താവും, പതിനൊന്ന് വയസ്സായ മകനുമൊത്ത് ന്യൂയോര്‍ക്കിലാണ് ഗീത.കോനില്‍ മീഡിയ കൊച്ചി നിര്‍മ്മിക്കുന്ന സ്ത്രീത്വം സൂര്യ ടി. വി. ചിങ്ങം ഒന്നാം തീയതി മുതല്‍ ടെലികാസ്റ്റ് ചെയ്യും. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സിബി ഏബ്രഹാം, കഥ സജി ലൂക്കോസ്, തിരക്കഥ, സംഭാഷണം സജി നിലമ്പൂര്‍, ക്യാമറ ഹാരീസ്, എഡിറ്റര്‍ ഷിജിന് പന്നാം കുഴിയില്‍, മേക്കപ്പ് ഹരി അലപ്പുഴ, കോസ്റ്റ്യൂമര്‍ കുക്കു ജീവന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷമിന്, അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ്, പി. ആര്. ഒ. അയ്മനം സാജന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ജിസ്മി, ശ്രീദേവി, കൊല്ലം അജിത്ത്, ഞാറയ്ക്കല്‍ ശ്രീനി, ശാന്തകുമാരി, ജയിംസ് പാറക്ക, ബിജോയ് എന്നിവരും വേഷമിടുന്നു. –