ദമ്മാം : ശ്രീ നാരായണ ഗുരു അവതരിപ്പിച്ച ദർശനങ്ങൾ ലോകം അവസാനിക്കുന്നത് വരെ നിലനിൽക്കേണ്ടതാതാണെന്നും ഗുരുദേവ ദർശനങ്ങൾ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ബിജെപിയുടെയും എസ്.എൻ.ഡി.പി യുടെയും ശ്രമങ്ങൾ ചെറുത്ത് തോൽപ്പിക്കണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണീയ ദര്‍ശനങ്ങളെ വളച്ചൊടിച്ചു ഒരു മതത്തിന്റെയോ ജാതീയുടെയോ വക്താവ് ആയി ശ്രീനാരാണ ഗുരുവിനെ അവതരിപ്പിക്കുന്ന വെളള്ളാപിള്ളി നടേശനും, എസ് എൻ ഡിപിയെ സഘപരിവാറിന്റെ ശക്തിയിൽ കൂട്ടി ചേർക്കാനുള്ള ശ്രമങ്ങളും ചെറുത്ത് തോൽപ്പിക്കേണ്ടാതാണെന്നും, നവോദയ സാംസ്കാരികവേദി ഈസ്റ്റേണ്‍ പ്രോവിന്‍സ് പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ. നവോദയ പ്രസിഡന്റ് സിദ്ദിക്ക് കല്ലായി അധ്യക്ഷനായിരുന്നു.
ജാതി മത ധ്രുവീകരണത്തിലൂടെ നാടിനെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയും ചെയ്യുകയാണ് മോഡിയെ നയിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്നും കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും ലോകത്തിനു ആകമാനം മാതൃകയാക്കാവുന്ന ഗുരുദേവനെ അതിന് കരുവാക്കുകയും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുപറഞ്ഞ ഗുരുവിനെ ഈഴവ ഗുരുവായി ചുരുക്കി കെട്ടാന്‍ എസ്സ്എന്‍ഡിപ്പിക്കാര്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി തയ്യാറാക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദവും നവോഥാന ചിന്തകളും ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ ചേരി ശക്തിപെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെ കടത്തിവെട്ടുന്ന വേഗതയില്‍ ബി.ജെ.പി സര്‍ക്കാര്‍ അഴിമതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതികളായ അഴിമതി കേസ്സുകള്‍ സി.ബി.ഐ അന്വേഷിക്കുന്ന കാഴ്ച നമ്മള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. പതിനഞ്ചു ലക്ഷം ബാങ്ക് അക്കൗണ്ടില്‍ വരും എന്ന വ്യാമോഹത്തിലും ഐ ടി മേഖലയില്‍ വലിയ തൊഴില്‍ വിപ്ലവം ശ്രിഷ്ടിക്കുമെന്നു പറഞ്ഞ് യുവാക്കളെ പറ്റിച്ച തെരഞ്ഞെടുപ്പു വാഗ്ദാനവും കാലുമാറ്റത്തിനായി വന്‍തുക വാങ്ങി ബി.ജെ.പിയിലെത്തിയ ഇതര രാഷ്ട്രീയ നേതാക്കളും ബി.ജെ.പി പറഞ്ഞ തുക കൊടുക്കാത്തതിനാല്‍ മാതൃ പ്രസ്ഥാനത്തിലേക്ക് തിരിച്ച് പോയി കൊണ്ടിരിക്കുന്ന കാഴ്ചയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. കേരളത്തില്‍ അഴിമതിയും കടുകാര്യസ്ഥതയും മറച്ചുവെക്കാനും, വര്‍ഗ്ഗീയ കലാപങ്ങളിലെ കുറ്റവാളികളെ രക്ഷിക്കുന്നതിനും ജാതി മത സംഘടനകള്‍ക്ക് പരവതാനി വിരിക്കുന്ന ഉമ്മന്‍ച്ചാണ്ടിയും യു ഡി എഫും കേരളത്തെ വികസനത്തില്‍ പത്ത് വര്‍ഷം പുറകോട്ടു കൊണ്ടു പോയെന്നും എന്നാല്‍ മന്ത്രിമാരും അവരുടെ കങ്കാണിമാരും കേരളത്തില്‍ അഴിമതി സര്‍വ്വ സാധാരണ മാക്കുകയും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ അവഹേളിക്കുന്ന സംസ്കാരം രൂപ്പെടുത്തിയന്നതുമാണ് ഭരണത്തിന്‍റെ ആകെ നേട്ടമായി പറയുവാനുള്ളത്. കേരള മന്ത്രിസഭയിലെ എല്ലാ മന്ത്രിമായും അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നവരാണ് എന്നാല്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള അന്വേഷണം ഭയപെടുകയും അതില്‍ നിന്ന് രക്ഷ നേടുന്നതിനായി ആര്‍ എസ്സ് എസ്സിന്‍റെയും അവരുടെ നേതാക്കളുടെയും, കേസ്സുകള്‍ പിന്‍ വലിക്കുകയും അക്രമം നടത്തുന്ന സംഘപരിവാറുകളെ രക്ഷപെടുത്തുന്നതിനാവശ്യമായ നിസ്സാര വകുപ്പുകള്‍ ചുമത്തി സ്വന്തം ജാമ്യത്തില്‍ വിടുകയുമാണ് ചെയ്യുന്നത്. ഇതില്‍ നാം മനസ്സിലാക്കേണ്ടത് കോണ്ഗ്രസ്സും യു ഡി എഫും ബി ജെ പ്പിയെ സഹായിക്കുകയും അടുത്ത തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനെ സഹായിക്കിന്ന രഹസ്യ അജണ്ടയുടെ ഭാഗമായി വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാനുള്ള ആവസരം ഒരുക്കുന്നത് കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദവും മതേതര കാഴ്ചപാടോടെ പ്രവര്‍ത്തിക്കുന്ന അവസ്ഥ തകര്‍ക്കുകയും കേരളത്തെ വീണ്ടും നൂറ് വര്‍ഷം മുന്‍പുള്ള ഭ്രാന്താലയമാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ കുത്സിത ശ്രമം കേരളത്തിലെയും പ്രവാസമേഖലയിലും നമ്മള്‍ തിരിച്ചറിയണമെന്നും ഇടതു പക്ഷത്തിനു ശക്തിപകരുന്ന പ്രവര്‍ത്തനവും അതിന്റെ പ്രതിഫലനവുമായിരിക്കണം വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളെന്നും ആനത്തലവട്ടം ആനന്ദന്‍ ഓര്‍മ്മിപ്പിച്ചു.
ജനിച്ച നാടിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ഇന്നത്തെ അവസ്ഥ ഓര്‍മ്മപെടുത്തി കൊണ്ടും ജാതി, മത ചിന്തകള്‍ക്ക് അതീതമായി പ്രവാസ ഭൂമിയില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്തുകയും ഇന്നും കാണുന്ന കേരളത്തിന്റെ സൃഷ്ടിക്കു കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന പ്രവാസികള്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ചുകൊണ്ടുമാണ് അദ്ദേഹം അവസാനിപ്പിച്ചത്. യോഗത്തില്‍ നവോദയ രക്ഷാധികാരി ആസാദ് തിരൂര്‍, ബഷീര്‍ വരോട്, എം.എം.നയീം, പ്രദീപ് കൊട്ടിയം, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളും ഏരിയ മേഖല യുണിറ്റ്, കുടുംബവേദി നേതാക്കളും പങ്കെടുത്തു. നവോദയ ജനറല്‍ സെക്രെട്രി ജോര്‍ജ്ജ് വര്‍ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ നവോദയ ട്രെഷര്‍ സുധീഷ് തൃപ്രയാര്‍ നന്ദി രേഖപെടുത്തി.