ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി; ഖത്തറിലെ മലയാളി യുവാവ് നിരീക്ഷണത്തില്‍

qutherതൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി സൂചന. ഖത്തറില്‍ നിന്നാണ് ഫോണ്‍ വന്നതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഭീഷണി മുഴക്കിയ മലയാളി യുവാവ് നിരീക്ഷണത്തിലാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഗുരുവായൂര്‍ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം വന്നത് ഖത്തറില്‍ നിന്നാണെന്ന് പോലീസ്. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ എം യു ബാലകൃഷ്ണന്റെ മൊബൈല്‍ ഫോണിലാണ് ഭീഷണി സന്ദേശം വന്നത്. മലയാളിയാണ് സംസാരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ക്ഷേത്രത്തിലെത്തിയ തൃശൂര്‍ റേഞ്ച് ഐജി സുരേഷ് രാജ് പുരോഹിത് ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ തുടര്‍ന്ന് ക്ഷേത്രവും പരിസരവും പോലീസിന്റെ കര്‍ശന സുരക്ഷാ വലയത്തിലായി. തൃശൂര്‍ ഐ ജി. സുരേഷ് രാജ് പുരോഹിത്, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ക്ഷേത്ര നടകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Top