ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി; ഖത്തറിലുള്ള താമരശ്ശേരി സ്വദേശിയും ബന്ധുക്കള്ളും ഐഎന്‍എ നിരിക്ഷണത്തില്‍; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായിരിക്കേ വിദേശത്തേക്ക് മു

QATAR ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം 24 മണിക്കൂറിനകം ബോംബ് വച്ച് തകര്‍ക്കുമെന്ന വ്യാജ ഭീഷണി മുഴക്കിയത് കോഴിക്കോട് തമാരശ്ശേരി സ്വദേശി. മൂന്നര വര്‍ഷമായി വിദേശത്തുള്ള ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ഖത്തറില്‍നിന്നാണു ടെലിഫോണ്‍സന്ദേശം എത്തിയതെന്ന് എന്‍ഐഎയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഖത്തറിലെ മലയാളിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ഖത്തറിലുള്ള ഇയാളുടെ ജൂലൈ ഒന്നു മുതലുള്ള ടെലിഫോണ്‍ കോളുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു. ഇയാളെ നിരന്തരം വിളിക്കാറുള്ള ആളുകളുടെ വിവരവും എടുത്തിട്ടുണ്ട്. നാട്ടിലുണ്ടായിരുന്നപ്പോള്‍ ബ്ലേഡ് മുതലാളിമാര്‍ക്കുവേണ്ടി വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനു നേതൃത്വം നല്‍കിയിരുന്ന ഇയാള്‍ പല കേസുകളിലും പ്രതിയാണ്. ഇയാള്‍ക്കെതിരെ വാറന്റുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ നാലിന് ടെമ്പിള്‍ സ്റ്റേഷന്‍ സി.ഐ ബാലകൃഷ്ണന്റെ മൊബൈല്‍ ഫോണിലേക്കാണ് ഭീഷണിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരിച്ചത്. വിദേശത്ത് നിന്ന് നെറ്റ്‌കോള്‍ ആയിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. ഇതിനിടെയില്‍ സംഭവം എന്‍ഐഎയേയും അറിയിച്ചു. ഇതോടെയാണ് ആളെ കണ്ടെത്താനായത്.
ക്ഷേത്രത്തിന് പുറത്തെ പരിശോധനയില്‍ ഡോഗ് സ്‌ക്വാഡും ഉണ്ടായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് കര്‍ശനമായ പരിശോധനക്കുശേഷമാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. സ്ത്രീകളുടെ വാനിറ്റി ബാഗ്, പഴ്‌സ് തുടങ്ങിയവയൊന്നും ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നില്ല. ക്ഷേത്രത്തിനകത്ത് കലവറ, ചന്ദനം അരക്കുന്ന സ്ഥലം, തുലാഭാര കൗണ്ടറിന് മുകള്‍ ഭാഗം, വിളക്കുമാടം, ഊട്ടുപുര ഹാള്‍ എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. രണ്ടു മണിക്കൂര്‍ നേരം ക്ഷേത്രത്തിനകത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ക്ഷേത്രത്തിന് പുറത്ത് നടപ്പുരകള്‍, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ക്ഷേത്രത്തിനു സമീപത്തെ കെട്ടിടങ്ങള്‍, ക്ലോക്ക് റൂം എന്നിവിടങ്ങളിലും പരിശോധന നടത്തി.ക്ലോക്ക് റൂമില്‍ ബാഗുകളും മറ്റും സൂക്ഷിക്കാന്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top