ഗൂഗിളിന്റെ അമരത്ത് ഇനി ഇന്ത്യക്കാരന്‍; പുതിയ കമ്പനിയില്‍ ലയിച്ച് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍

ന്യൂയോര്‍ക്ക്:സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗ്ള്‍ ഇനി ഇന്ത്യക്കാരന്റെ ചുമതലയില്‍ ആന്‍ഡ്രോയിഡിന്റെ അമരക്കാരന്‍ ചെന്നൈ സ്വദേശി സുന്ദര്‍ പിച്ചയാണ് ഗൂഗ്‌ളിന്റെ പുതിയ മേധാവി.
പുതിയ കമ്പനിയായ ആല്‍ഫബെറ്റിന് കീഴിലാണ് ഗൂഗ്‌ളിനെയും അനുബന്ധ സ്ഥാപനങ്ങളെയും കൊണ്ടു വരുന്നതെന്ന അദ്ദേഹം പറഞ്ഞു. പുതിയ മാറ്റം ഗൂഗ്ള്‍ മേധാവി ലാറി ബേച്ച് ബ്‌ളോഗിലൂടെയാണ് പുറത്തുവിട്ടത്.

ഗൂഗ്ള്‍ ഓഹരികള്‍ പുതിയ കമ്പനിക്ക് കൈമാറും. നവീകരണത്തിന്റെ പാതയിലാണ് ഗൂഗ്ള്‍ എന്നും അവസരങ്ങളുടെ ജാലകം തുറക്കുകയാണെന്നും ലാറി ബേച്ച് വ്യക്തമാക്കി.
ആല്‍ഫബെറ്റ് സ്ഥാപകനായി ലാറി ബേച്ചും പ്രസിഡന്റായി സഹ സ്ഥാപകന്‍ സെര്‍ജി ബ്രിന്നും ചുമതലയേല്‍ക്കും. ഈ വര്‍ഷം അവസാനം പുതിയ മാറ്റം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.20 കോടി അന്വേഷണങ്ങള്‍ക്ക് പ്രതിദിനം മറുപടി നല്‍കുന്ന ഗൂഗിളിന്റെ പുതിയ രംഗപ്രവേശം ബിസിനസ് ലോകം ആകാക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top