ഗേറ്റ് 2016: എന്‍ജിനിയറിങ്, സയന്‍സ് പിജി അഭിരുചി പരീക്ഷയ്ക്ക് അപേക്ഷ സെപ്ത. 1 മുതല്‍
ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറി (ഏഅഠഋ 2016)ങ്ങിന് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. സെപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനാണ് ഇത്തവണ പരീക്ഷാചുമതല.
ഐഐടികളിലും ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും എന്‍ജിനിയറിങ്ങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, ഫാര്‍മസി പിജി കോഴ്സുകളില്‍ പ്രവേശനത്തിനും ഈ വിഷയങ്ങളില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പിജി/സ്കോളര്‍ഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ്/സയന്റിസ്റ്റ് പ്രവേശനത്തിനുമുള്ള അഭിരുചി പരീക്ഷയാണിത്.
http://gate.iisc.ernet.in വെബ്സൈറ്റിലൂടെ ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iitk.ac.in/gate, http://gate/iisc.ernet.in, www.iitm.ac.in,www.iitd.ac.in, www.itir.ernet.in,www.iitb.ac.in, www.iitg.ac.in,www.iitkgp.ac.in