കമലഹാസനും അഭിരാമിയും വിവാഹിതരാകുന്നു എന്ന വാർത്തകളുമായി തമിഴ് മാധ്യമങ്ങൾ. കമലും ഗൗതമിയും വേർപിരിയുന്നു എന്നത് ഞെട്ടലോടെയാണ് ഏവരും കേട്ടത്. ഇവർ തമ്മിൽ പിരിയാനുള്ള കാരണവും വ്യക്തമായിരുന്നില്ല.എങ്കിലും മറ്റൊരു നടിയുമായുള്ള അടുപ്പമാണ് വേർപിരിയലിന് കാരണമായി തമിഴ് പത്രങ്ങൾ ചൂണ്ടികാണിച്ചത്. ഇപ്പോഴിതാ കമലും അഭിരാമിയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത ചില തമിഴ് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഗൗതമിയെ പിരിയാന് കാരണവും അഭിരാമിയാണെന്ന് വാര്ത്തയില് പറയുന്നു. എന്നാൽ ഈ വാർത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് കമലുമായി അടുപ്പമുള്ളവർ പറയുന്നത്.
അഭിരാമിയും കമലും ഒന്നിച്ചഭിനയിച്ച വീരുമാണ്ടി ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള് ഏറെ ചര്ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷമാണ് അഭിരാമി സിനിമയില് നിന്ന് നീണ്ട ബ്രേക്ക് എടുത്തത്. 2009 ലാണ് അഭിരാമിയും രാഹുല്&്വംഷ; പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‌നിന്ന് വിട്ടുനില്ക്കുകയായിരുന്നു അഭിരാമി 2014 ല്അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ മടങ്ങി വന്നു. ഇപ്പോള് സിനിമയില് സജീവമാണ് താരം.എന്നാൽ വിവാഹ വാർത്തയോട് അഭിരാമി ഇതുവരെ പ്രതികരിച്ചിട്ടില്ല.