ഭോപ്പാല്‍: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ പുലിവാലയാപ്പോള്‍ ഭീഷണയുമായി ബി ജെ പി എംഎല്‍എ.
മധ്യപ്രദേശില്‍നിന്നുള്ള വെല്‍സിങ് ഭൂരിയ(35)യാണ് ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയത്.
തന്നെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചാല്‍ ‘എന്‍കൗണ്ടര്‍’ നടത്തി എല്ലാവരെയും കൊലപ്പെടുത്തുമെന്നാണ് ഇദ്ദഹം വെല്ലുവിളിച്ചത്.
മധ്യപ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് എം.എല്‍.എ വിവാദ പ്രസ്താവന നടത്തിയത്. ചടങ്ങില്‍ ഒത്തുകൂടിയ പ്രദേശവാസികളും മാധ്യമ പ്രവര്‍ത്തകരും എം.എല്‍.എയ്ക്ക് എതിരെ ചോദ്യങ്ങളുന്നയച്ചു. ചോദ്യങ്ങള്‍ കലശലായതോടെ എം.എല്‍.എ പൊട്ടിത്തെറിക്കുകയായിരുന്നു.
നിങ്ങള്‍ എന്റെ രാഷ്ട്രീയ സ്വാധീനത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് എം.എല്‍.എ സദസിനോട് ആക്രോശിച്ചു. ഒരു എന്‍കൗണ്ടര്‍ നടത്തുന്നതിന് ആജ്ഞ കൊടുക്കുന്നതിനുപോലും തനിക്ക് അധികാരമുണ്ട്. ജനങ്ങള്‍ സമാധാനം ലംഘിക്കുകയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്താന്‍ താന്‍ ഇപ്രകാരം ചെയ്യും. എന്നോട് മര്യാദയോടെവേണം പെരുമാറാന്‍. ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാണ്. നിങ്ങള്‍ മാധ്യമങ്ങളും. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് എഴുതണമെങ്കില്‍ ആയിക്കൊള്ളു. അതില്‍ തനിക്കൊന്നുമില്ലെന്നും വെല്‍സിങ് ഭൂരിയ സദസില്‍ പറഞ്ഞു.
എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തതോടെ ക്ഷമാപണവുമായി എം.എല്‍.എ വീണ്ടും രംഗത്തെത്തി. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും താന്‍ മാധ്യമങ്ങളെ ബഹുമാനിക്കന്നതായും എം.എല്‍.എ പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിവേല്‍പ്പിച്ചുവെങ്കില്‍