എന്തും തുറന്നുപറയാനുള്ള ധൈര്യവും ഒപ്പം ജനകീയനുമായ മന്ത്രി തന്നെയാണ് ജി സുധാകരന്‍ .പലപ്പോഴും വിവാദമായ ചില പ്രസ്താവനകളിറക്കിയിട്ടുണ്ടെങ്കിലും ജനകീയ മന്ത്രി ഇന്നലെ കായംകുളത്ത് കൈയ്യടി വാങ്ങി.
നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൂവാല ശല്യമാരോപിച്ച് ക്രൂരമായി പോലീസ് മര്‍ദ്ദിച്ചതാണ് സംഭവത്തിന്റെ തുടക്കം.ഈ വിഷയത്തില്‍ ഒടുവില്‍ മന്ത്രി ജി സുധാകരന്‍ നേരിട്ട് ഇടപെടുകയായിരുന്നു.മന്ത്രിയുടെ ഫോണ്‍വിളി ദൃശ്യം വൈറലാകുകയാണ് .വൈകീട്ട് അഞ്ച് മണിക്കാണ് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിക്ക് രണ്ടു എസ്‌ഐമാരുടെ ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്.നിരപരാധിയായ കുട്ടിയെ ക്രൂരമായി വിചാരണ നടത്തിയ പോലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തുവരികയായിരുന്നു.കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .വീടിന് മുന്നില്‍ വച്ചാണ് കുട്ടിയെ ലാത്തികൊണ്ടടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയതോടെ മന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ ‘ഏറ്റെടുക്കുകയായിരുന്നു’.
പിതാവും നാട്ടുകാരും നോക്കി നില്‍ക്കേ ക്രൂരമായി മര്‍ദ്ദനമേല്‍പ്പിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന ജനത്തിന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു.തന്റേതായ ശൈലിയില്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥനോട് പ്രതിഷേധക്കാരുടെ നടുവില്‍ നിന്ന് ജി സുധാകരന്‍ പോലീസുകാര്‍ക്കെതിരെ നടപടിയ്ക്ക് ഉത്തരവിട്ടു.കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി നാട്ടുകാര്‍ക്കിടയിലേക്ക് എത്തിയത് .ഐജിയെ വിളിച്ച് പോലീസുകാരനെ സ്ഥലം മാറ്റിയാല്‍ പോരാ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.നാളെ പത്രവാര്‍ത്ത വരുമ്പോള്‍ ഒപ്പം പോലീസുകാരനെതിരെ നടപടിയുണ്ടായെന്ന വാര്‍ത്ത കൂടി വരണമെന്നും മന്ത്രി ഉത്തരവിട്ടു.സോഷ്യല്‍മീഡിയയില്‍ വലിയ കൈയ്യടിയാണ് ഈ സംഭവത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത് ..ഇതാണ് ജനകീയ മന്ത്രിയെന്ന് സോഷ്യല്‍മീഡിയയിലും കമന്റ്..