ജേക്കബ് തോമസിന്‍റെയും തച്ചങ്കരിയുടെയും മാറ്റത്തില്‍ സുധീരന് അതൃപ്തി,സുധീരനും മുഖ്യമന്ത്രിയും ഡല്‍ഹിയിലേക്ക്

തിരുവനന്തപൂരമ്: ജേക്കബ്ബ് തോമസിന്‍റെ സ്ഥാനചലനത്തില്‍ കെ പി സി സി പ്രസിഡന്‍റിന് അതൃപ്തി. സര്‍ക്കാരെടുക്കുന്ന തീരുമാനങ്ങള്‍ വിവാദമാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് വി എം സുധീരന്‍ തിരുവനന്തപുരത്ത് പറ‍ഞ്ഞു. തനിക്കെതിരെ നടക്കുന്ന ഗ്രൂപ്പ് യോഗങ്ങള്‍ കോണ്‍ഗ്രസ് ഗുണം ചെയ്യുമെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധീരന്‍ പ്രതികരിച്ചു.

ജേക്കബ്ബ് തോമസ് പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ വി എം സുധീരന്‍ പരസ്യ നിലപാടെടുത്ത് എന്ന് ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. അത്ര ജാഗ്രതയോടെയാണ് സര്‍ക്കാരിനു ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് വി എം സുധീരന്‍ ഓര്‍മിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയാത്ര കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാനാണ് അതല്ലാതെ ഗ്രൂപ്പ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരാതി പറയാനല്ല. പക്ഷേ കേരളത്തിലെ രാഷ്ട്രീയപ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസിലെ പുനഃസംഘടന മാറ്റിവെച്ചതായി ഹൈക്കമാന്‍ഡ് കെ പി സി സി യെ അറിയിച്ചിട്ടില്ലെന്നും വി എം സുധീരന്‍ വ്യക്തമാക്കി.

അതിനിടെ വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലേക്ക് പോകും. ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി.കര്‍ഷക റാലിയില്‍ പങ്കെടുക്കാനാണ് ഇരുവരും പോകുന്നതെങ്കിലും ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശപ്രകാരമാണ് ഇരുവരും ഒരുമിച്ച് ഡല്‍ഹിയില്‍ എത്തുന്നതെന്നാണ് സൂചന. ബഹ്റൈനിലേക്ക് പോകുന്നതിനാല്‍ രമേശ് ചെന്നിത്തല ചര്‍ച്ചകള്‍ക്കുണ്ടാകില്ല. മുഖ്യമന്ത്രി നാളെയാണ് യാത്രതിരിക്കുന്നത്. ഞായറാഴ്ച സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്.

Top