ന്യൂഡല്‍ഹി: ഡല്‍ഹി റെയ്ല്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി. അജ്ഞാത ഇമെയില്‍ സന്ദേശത്തിലാണ് റെയ്ല്‍വെസ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് റെയ്ല്‍വെ അധികൃതരെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി റെയ്ല്‍വെ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി. യാത്രക്കാരെ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. എല്ലാ ട്രെയ്നുകളിലും പരിശോധന ശക്തമാക്കി.ഡല്‍ഹി- കാണ്‍പൂര്‍ ട്രെയ്നില്‍ ബോംബുവച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതേതുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചില ട്രെയ്നുകള്‍ റദ്ദാക്കിയതും ചിലത് വഴിതിരിച്ചുവിട്ടതും യാത്രക്കാരെ വലച്ചു.
ഇന്ന് രാവിലെയാണ് സന്ദേശമെത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പത്താന്‍കോട്ട് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീഷണിയെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യത്തെ തിരക്കേറിയ റെയ്ല്‍വെസ്റ്റേഷനുകളിലൊന്നാണ് ഡല്‍ഹി റെയ്ല്‍വെസ്റ്റേഷന്‍.