ഡി.ജി.പി ജേക്കബ് തോമസ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. പകരം പുതിയ സര്‍ക്കുലര്‍ ഇറക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.   പുതിയ സര്‍ക്കുലര്‍ പ്രകാരം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കാം.

അടൂര്‍ എന്‍ജിനിയറിങ് കോളജിന് ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കിയത് വിവാദമായിരുന്നു. അതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കരുതെന്ന സര്‍ക്കുലര്‍ അദ്ദേഹം അഗ്‌നിശമനസേനാ മേധാവി ആയിരിക്കെ പുറത്തിറക്കിയിരുന്നു. അതുപോലെ മൂന്ന് നിലയില്‍ കൂടുതലുള്ള ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കേണ്ടതില്ലെന്ന അഗ്‌നിശമനസേനാ മേധാവി ഡി.ജി.പി.ജേക്കബ് തോമസിന്റെ സര്‍ക്കുലറും വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഗ്‌നിശമനസേനാ മേധാവിയുടെ പുതിയ സര്‍ക്കുലര്‍ നടപ്പാക്കിയാല്‍ നഗരങ്ങളില്‍ ഗുരുതരമായ താമസപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി മന്ത്രിസഭായോഗത്തില്‍ ചൂണ്ടിക്കാട്ടി. മുസ്ലിംലീഗിലെ മറ്റ് മന്ത്രിമാരും അലിക്ക് തുണയുമായി എത്തിയിരുന്നു.

കെട്ടിട നിര്‍മാണത്തില്‍ അഗ്‌നിശമന സേന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിലപാടും ദുരന്തനിവാര പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ലെന്ന ചട്ടവും മന്ത്രിമാരുടെ എതിര്‍പ്പിനിടയാക്കി.

Top