തങ്കു ബ്രദറിന്റെ പണക്കൊഴുപ്പില്‍ വീണ് മാധ്യമങ്ങള്‍; പണത്തിനുമീതേ പറക്കാത്ത മനോരമ മുതല്‍ നികേഷ് കുമാര്‍ വരെ; തങ്കുബ്രദറിന്റെ ഗുണ്ടായിസം മുക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു

tahnkuകോട്ടയം: ബൈബിള്‍ പ്രഘോഷകന്‍ തങ്കുബ്രദറിന്റെ ഗുണ്ടായിസത്തിന് കേരളത്തിലെ മാധ്യമങ്ങളുടെ പിന്തുണയും. കോടികളുടെ കൊട്ടാരവും ബാങ്ക് ബാലന്‍സുമുള്ള ഈ ആത്മിയ നേതാവിനെ തൊടാന്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ഭയക്കുന്നതാണോ…പണത്തിന് മീതെ വാര്‍ത്തകളും പറക്കാത്ത കേരളത്തില്‍ അന്തിപത്രങ്ങളെ വരെ വിലയ്ക്കുവാങ്ങി തന്റെ സാമ്രാജ്യം ഊട്ടി ഉറപ്പിക്കുകയാണ് തങ്കുബ്രദര്‍. തങ്കുബ്രദറിന്റെ ഗുണ്ടകള്‍ നടത്തിയ അതിക്രമത്തിനെതിരെയും അവിടത്തെ തട്ടിപ്പുകള്‍ക്കെതിരെയും കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയട്ടും ഒരു വരി പോലും വാര്‍ത്തയാക്കാന്‍ ചാനലുകളും പത്രങ്ങളും തയ്യാറായില്ല.

മുണ്ടക്കയം സ്വദേശിയും, മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു പി കെ രാജന്‍, ഭാര്യ ബീനാ രാജന്‍ എന്നിവരാണ് ആത്മീയ വിരുന്നില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് തെളിവുകള്‍ സഹിതം വാര്‍ത്താസമ്മേളനം നടത്തിയത്. അഞ്ച് വര്‍ഷത്തോളം വര്‍ഷമായി സ്വര്‍ഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന ഇവര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് സ്വര്‍ഗീയ വിരുന്നില്‍ മാറിയതോടെയാണ് ഇവര്‍ക്കെതിരെ തങ്കു ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
2000 രൂപാ ഫീസ് നല്‍കിയായിരുന്നു രാജന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍, സ്വര്‍ഗീയ വരുന്നിന്റെ തലവന്‍ തങ്കു പാസ്റ്റര്‍ക്കെതിരെയായതിനാല്‍ മനോരമയും മംഗളവും മാതൃഭൂമിയും ഇത് വാര്‍ത്തയാക്കിയില്ല. വീഡിയോ സഹിതം നടത്തിയ വാര്‍ത്താസമ്മേളനം ചാനലുകളും മുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെവന്‍ലി ഫീസ്റ്റ് അഥവാ സ്വര്‍ഗ്ഗീയ വിരുന്നു എന്നറിയപ്പെടുന്ന സുവിശേഷ പ്രഘോഷക കേന്ദത്തിലാണ് യുക്തിക്കു നിരക്കാത്ത അധിക്രമങ്ങള്‍ നടക്കുന്നതെന്ന് വെളിപ്പെടുത്തിയായിരുന്നു 5 വര്‍ഷമായി സ്വര്‍ഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന രാജനും ബീനയും രംഗത്തെത്തിയത്. തങ്കുബ്രദറിന്റെ തട്ടിപ്പുകള്‍ അറിയാവുന്നവരാണ് എന്നതിനാല്‍ പ്രതികരിച്ചതിന്റെ പേരില്‍ തങ്ങല്‍ക്കെതിരെ പ്രതികാര നടപടിയുമായി ഇവര്‍ രംഗത്തെത്തുകയായിരുന്നു എന്നാണ് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

സ്വര്‍ഗീയ വിരുന്നിന്റെ പേരില്‍ വന്‍ തോതില് പണം പിരിക്കുന്നതായും, ആരാധനയ്‌ക്കെത്തുന്നവരില്‍ നിന്നും സ്‌ത്രോത്ര കാഴ്ചയ്ക്കു പുറമെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കവറുകള്‍ നല്‍കി അതിലൂടെ പണം സമാഹരിക്കുകയാണെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. മിഷന്‍ മന്ത്, ഫെയ്ത്ത് സീഡ്, കിങ്ഡം സീഡ് തുടങ്ങിയ വിവിധ പേരുകളിലാണ് കവറുകളില്‍ എഴുതുന്നത്. ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളില്‍ നിന്ന് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് രൂപയാണ് ശേഖരിക്കുന്നത്. സ്വര്‍ഗിയ വിരുന്ന് സഭയില്‍ ആത്മീയതയ്ക്ക് എതിരായ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ വിട്ട് നിശബ്ദരാക്കുകയാണ് തങ്കു ബ്രദര്‍ ചെയ്തതെന്നാണ് ആരോപണം. വിശ്വാസികള്‍ക്ക് വീടുകളും, ഫ്‌ലാറ്റുകളും, നല്‍കണമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരാള്‍ക്ക് പോലും വീട് നല്‍കിയിട്ടില്ല. ഇത്തരത്തില്‍ പരുന്തുംപാറയിലും, മണര്‍കാടും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. കൂടാതെ വിശ്വാസികളില്‍ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ചാണ് ഇയാള്‍ കോടികള്‍ മുടക്കി തിരുവഞ്ചിയൂരിലെ വാട്ടര്‍ സപ്ലെ റോഡിലെ ആറ്റുതീരത്ത് ആഡംബര സൗധം പണിയുന്നത്. ഇത്തരം അനീതികള്‍ ചോദ്യം ചെയ്ത് സഭ വിട്ടു പോയ രാജനെയും, ഭാര്യയെയും ബുധനാഴ്ച രാത്രി 11 മണിയോടെ വെള്ള നിറത്തിലുള്ള റിറ്റ്‌സ് കാറില്‍ രാജന്റെ വീട്ടിലെത്തിയ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനെന്ന പേരിലെത്തിയ ഇവര്‍ രാജനെയും, ഭാര്യയെയും ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും അടക്കമുള്ള വീഡിയോ ക്ലിപ്പുകളും രാജന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നല്കി.

സ്വര്‍ഗീയ വിരുന്നിലെ വിശ്വാസികള്‍ രാജന്‍ ബ്രദറിന്റെ കൂട്ടായ്മയില്‍ പങ്കെടുത്താല്‍ കൈയും കാലും വെട്ടിക്കളയുംമെന്നും, ഇപ്പോള്‍ പറയുന്നത് മര്യാദയുടെ ഭാഷയിലാണെന്നും ഇനി ഇങ്ങനെ ആയിരിക്കുക ഇല്ലെന്നു പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വളരെ വ്യക്തമായി കാണാം. ഞങ്ങള്‍ വന്നത് പോലെ തന്നെ വീട്ടില്‍ പോയി കിടന്നുറങ്ങുമെന്നും, ഞങ്ങളെ അയച്ചവര്‍ ഞങ്ങള്‍ക്ക് പിന്തുണ തരുമെന്നും ഗുണ്ടകള്‍ പറയുന്നുണ്ട്. രാജന്റെ ഭാര്യയെ എടീയെന്നും മറ്റും വിളിക്കുന്നതോടൊപ്പം, രാജന്റെ കൈയില്‍ ബലമായി പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ അതിക്രമത്തെ കുറിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ രാജനില്‍ നിന്ന് പരാതി വാങ്ങുവാനും കേസ് രജിസ്റ്റര്‍ ചെയ്യുവാനും പൊലീസ് മടിച്ചെന്ന ആരോപണവും ശക്തമാണ്. ആദ്യം കേസെടുക്കാന്‍ മടിച്ച പൊലീസ താന്‍ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് കേസെടുത്തതെന്നും പി കെ രാജന്‍ പറഞ്ഞു. തീര്‍ത്തും ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തങ്കപ്പന്‍ പാസ്റ്ററിന്റെ ഡ്രൈവറും, കാര്യസ്ഥനുമായ ഇവര്‍ കൊലക്കേസടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന മുന്‍കാല ചരിത്രങ്ങള്‍ പോലും പൊലീസ് പരിഗണിച്ചില്ലെന്ന രാജന്‍ പരാതിപ്പെട്ടു.

8 വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടപ്പന സ്വദേശിനിയായ പെണ്‍കുട്ടിയെ കൈവയ്പ് ശുശ്രൂഷയ്‌ക്കെന്ന പേരില്‍ തങ്കുപാസ്റ്റര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് വന്‍വിവാദമായിരുന്നു. വന്‍ തോതില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി, എസ്എന്‍ഡിപിഎന്നിവ അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ വളരെക്കാലമായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വന്‍ തോതിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും, ശുശ്രൂഷകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്റെയും, ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകളും പുറത്തുവന്നിരിക്കുന്നത. ചിട്ടി കമ്പനി നടത്തി മുങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം പൊങ്ങിയാണ് തങ്കുബ്രദറെന്ന നാമം ഇയാല്‍ സ്വീകരിക്കുന്നത്.

Top