തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പു തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സർവകക്ഷിയോഗം വിളിക്കാനും തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കമ്മീഷനാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തിരഞ്ഞടുപ്പ് നീട്ടിവെക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.
സമവായത്തിലൂടെ തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കാനാണ് കമ്മീഷന്റെ തീരുമാനം. നവംബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. വാര്‍ഡ് പുനര്‍നിര്‍ണയം ഒക്ടോബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പു കാര്യത്തില്‍ എന്തു തീരുമാനമെടുത്താലും ഉത്തരവാദിത്തം കമ്മിഷനു മാത്രമായിരിക്കും. തെരഞ്ഞെടുപ്പു നടത്താന്‍ ഒരുമാസംകൂടി സമയം നീട്ടിത്തരണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഉത്തരവിനു മുതിരുന്നില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് നവംബര്‍ 24 (ചൊവ്വ), 26 (വ്യാഴം) തീയതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.