തമ്പുരാന്‌ കാണിക്കയുമായി കാടിന്റെ മക്കളെത്തി

തിരുവനന്തപുരം: പതിവുതെറ്റാതെ കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കയുമായി അഗസ്ത്യമലനിരകളിലെ ആദിവാസികളത്തെി. വ്യാഴാഴ്ച രാവിലെ 11നാണ് കാട്ടുമൂപ്പന്‍ മാതിയന്‍െറ നേതൃത്വത്തില്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം കൊട്ടാരത്തിലത്തെിയത്. കാട്ടുതേനും നെല്ലിക്കയും തിനയും തിനമാവും ചേമ്പും ചേനയുമടങ്ങുന്നതായിരുന്നു കാണിക്ക. കൂടാതെ കുട്ട, വട്ടി, മുറം എന്നിവയും കരനെല്ലും കാണിക്കയായി സമര്‍പ്പിച്ചു.
ഈ പതിവിന് വര്‍ഷങ്ങളുടെപഴക്കമുണ്ട്. വേണാട് രാജവംശം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്താണ് രാജാവിന് കാണിക്ക അര്‍പ്പിക്കുന്ന ചടങ്ങ് ആരംഭിച്ചത്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലായിരുന്നു കാണിക്കവെച്ചിരുന്നത്. ചിത്തിരതിരുനാളിന്‍െറയും ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെയും കാലശേഷം കവടിയാര്‍കൊട്ടാരത്തിലത്തെി ഗൗരി ലക്ഷ്മീഭായിക്കു മുന്നിലാണ് കാണിക്കയര്‍പ്പിക്കുന്നത്. 30 കിലോമീറ്റര്‍ അകലെ നിന്നത്തെുന്ന വഴിയില്‍ കുലദൈവമായ കോട്ടൂര്‍ മുണ്ടണി മാടന്‍ ക്ഷേത്രത്തില്‍ കാണിക്ക പൂജിച്ച ശേഷമാണ് കൊട്ടാരത്തിലേക്ക് സംഘം യാത്ര തിരിച്ചത്. ഓണപ്പാട്ട് പാടിയും പുതുവസ്ത്രവും പണവും സമ്മാനമായി ഏറ്റുവാങ്ങിയുമായിരുന്നു സംഘത്തിന്‍െറ മടക്കയാത്ര.

Top