തിരപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ലഭിക്കുന്ന കാണിക്ക കേട്ടാല്‍ ഏത് ഭക്തനും ഒന്ന് ഞെട്ടും !. ശതകോടീശ്വരന്‍മാര്‍ മുതല്‍ സാധാരണക്കാര്‍വരെ അനുഗ്രഹത്തിനാണ് എത്തുന്ന ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. ഓരോ ദിവസവും ഇവിടത്തെ സമ്പാദ്യം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ദേവസ്ഥാനം ഇതുവരെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 4500 കിലോ സ്വര്‍ണമാണ്. അടുത്തുതന്നെ ആയിരം കിലോ സ്വര്‍ണം കൂടി ലോക്കറിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ദേവസ്ഥാനം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് നിക്ഷേപങ്ങളേറെയും. പലിശയിനത്തില്‍ മാത്രം വര്‍ഷം 80 കിലോ സ്വര്‍ണം ദേവസ്ഥാനത്തിന് ലഭിക്കുന്നുതിരുമല തിരുപ്പതി ദേവസ്ഥാനമാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്ന്. ഇത് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടികണക്കിന് രൂപയുടെ ഭൂസ്വത്തും ഭക്തര്‍ കാണിക്ക നല്‍കാറുണ്ട്.
5500 കിലോ സ്വര്‍ണമാണ് ദേവസ്ഥാനത്തിന്റെ ആകെ നിക്ഷേപകമെന്ന് കരുതിയാല്‍, ഇന്നത്തെ വിലയനുസരിച്ച് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 1320 കോടി രൂപയാകും. എന്നാല്‍, ഇതൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നാണ് ക്ഷേത്ര നടത്തിപ്പുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന നിലയിലാണ് തിരുപ്പതി പരിഗണിക്കപ്പെടുന്നത്. എന്നാല്‍, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ അക്കാര്യത്തില്‍ ചെറിയ സംശയം ഉണ്ടായിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയാണ് ശ്രീപത്മനാഭന്റെ സമ്പത്തെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, തിരുപ്പതി ബാലാജിയുടെ സമ്പത്ത് എത്രയെന്ന് വെളിപ്പെടുത്താത്തതു കൊണ്ടാണെന്നും, തിരുമലയിലേത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേതിനെക്കാള്‍ എത്രയോ കൂടുതലാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു