ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കീഴടങ്ങാൻ തയാറായിരുന്നതായി ദാവൂദിന്റെ മുൻ അഭിഭാഷകൻ ശ്യാം കേസ്വാനിയുടെ വെളിപ്പെടുത്തൽ. ദാവൂദും അദ്ദേഹത്തിന്റെ അടുത്ത അനുനായിയുമായ ഛോട്ടാ ഷക്കീലും കീഴടങ്ങാൻ ആഗ്രഹിച്ചിരുന്നു. അവർക്ക് ഒരേയൊരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. ഇരുവരെയും മുംബൈയിലെ ആർതർ റോഡ് ജയിലിൽ ആക്കരുതെന്നായിരുന്നു നിബന്ധനയെന്നും കേസ്വാനി പറഞ്ഞു.
ഇന്ത്യന്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ ദാവൂദ് തയാറായിരുന്നുവെന്നും എന്നാല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരത് പവാര്‍ അതിന് അനുവദിച്ചില്ലെന്നും മുതിര്‍ന്ന അഭിഭാഷകനായ റാം ജഠ്മലാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൂന്നാം മുറ പ്രയോഗിക്കില്ലെന്നും വീട്ടുതടങ്കലിൽ ആക്കാമെന്നും സർക്കാർ ഉറപ്പ് നൽകണമെന്ന് ദാവൂദ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ജയിലിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം ഭയന്നിരുന്നു. 1993 ലെ മുംബൈ സ്ഫോടനത്തിൽ തനിക്ക് പങ്കില്ലെന്നും ഇന്ത്യയിൽ തിരിച്ചു വന്ന് കേസ് നേരിടാൻ തയാറാണെന്നും ദാവൂദ് പറഞ്ഞതായും ജഠ്മലാനി പറഞ്ഞിരുന്നു.
ദാവൂദിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീല്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതിനു പിന്നാലെയാണ് റാം ജഠ്മലാനി ഇക്കാര്യം വെളിപ്പെടുത്തിയത്. ദാവൂദ് കീഴടങ്ങാൻ തയാറായിരുന്നതായും സിബിഐ അതിനു സമ്മതിച്ചില്ലെന്നും ഡൽഹി പൊലീസ് മുൻ കമ്മിഷണർ നീരജ് കുമാറും പറഞ്ഞിരുന്നു.