നരേന്ദ്രമോഡിയുടെ ദുബായ് സന്ദര്‍ശനം ചരിത്രമാക്കാന്‍ നമോ ആരാധകര്‍; പൊതുസമ്മേളനത്തില്‍ നാല്‍പ്പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോഡി ദുബായിലെത്തുമ്പോള്‍ വന്‍ സ്വീകരണമൊരുക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറെടുക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ദുബായില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് വന്‍ പ്രതികരണം. ഒരേ സമയം നൂറുകണക്കിന് പേര്‍ ഒരേ സമയം ശ്രമിച്ചതു മൂലം നമോ ഇന്‍ ദുബായ്‌വെബ് സൈ?റ്റ് വഴിയുള്ള റജിസ്‌ട്രേഷന്‍ അസാധ്യമായി. ഈ മാസം 16ന് അബുദാബിയില്‍ വിമാനമിറങ്ങുന്ന മോഡി. 17ന് വൈകിട്ട് ആറിന് ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കോണ്‍ലുലേറ്റും ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമിറ്റിയും സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിന് 40,000 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി റജിസ്‌ട്രേഷന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ(തിങ്കള്‍)യും പകല്‍ സൈറ്റ് പ്രവര്‍ത്തിച്ചില്ല. സന്ദര്‍ശിച്ചവര്‍ക്ക് തിരക്ക് കാരണം സൈറ്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടെന്നും അടുത്ത അഞ്ച് മണിക്കൂറിനുള്ളില്‍ പൂര്‍വ രൂപത്തിലാകുമെന്ന അറിയിപ്പാണ് ലഭിച്ചത്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം 26 ലക്ഷം വരുന്ന യുഎഇയിലെ ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 34 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് 1981ല്‍ ഇന്ദിരാഗാന്ധിയായിരുന്നു അവസാനമയുഎഇയിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രി. വിദേശികളുടെ എണ്ണത്തില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ യുഎഇയിലെ സാധാരണ ഇന്ത്യക്കാരും ബിസിനസ് സമൂഹവും സ്വാഗതം ചെയ്തു. ഇന്ത്യയിലേയ്ക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് 40 വര്‍ഷമായി യുഎഇയിലെ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളും കഴിഞ്ഞ 10 വര്‍ഷമായി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ.യൂസഫലി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top