കല്ലറക്കാര്‍ക്ക് സംസാര വിഷയം ഒരു വാഴയാണ്. പാങ്ങോട്ട് ഭരതന്നൂര്‍ നെല്ലിക്കുന്ന് തടത്തരികത്ത് വീട്ടില്‍ റഹിമിന്‍റെ വീട്ടുമുറ്റത്ത് ഒരു വാഴയില്‍ നാല് കുലകള്‍.. ഒന്നര മാസം മുന്‍പാണ് ഒരുകൂട്ടം മദ്യപസംഘം റഹീമിന്‍റെ വീട്ടുമുറ്റത്തു നിന്ന വാഴ നശിപ്പിച്ചത്. വാഴ പകുതിക്ക് വെച്ച് റഹിം മുറിച്ചുകളഞ്ഞു. അതില്‍ നിന്ന് കിളിര്‍ത്ത് വന്ന വാഴയിലാണ് ഇപ്പോള്‍ നാല്‍ കുലകള്… ആദ്യം വലിയ ഒരു കുലയാണ് ഉണ്ടായത്. പിന്നീട് ശാഖകള്‍ പോലെ വളര്‍ന്ന് മൂന്ന് ചെറിയ കുലകള് കൂടി ഉണ്ടായി.. വാഴകുല കാണാനും ചിത്രങ്ങള്‍ എടുക്കാനും നിരവധി ആളുകളാണ് റഹീമിന്‍റെ വീട്ടില്‍ എത്തുന്നത്.
റോബസ്റ്റ ഇനത്തില്‍ പെട്ട വാഴയാണിത്.