ഓര്‍മ വച്ചതില്‍ പിന്നെ ഒരിക്കല്‍ പോലും ധനകുമാരി ബജ്‌റാചാര്യ പൊതുവഴിയിലൂടെ സാധാരണക്കാരെ പോലെ നടന്നിട്ടില്ല. എന്തിനേറെ മുപ്പതു വര്‍ഷത്തോളമായി വീടിനകത്തു നിന്നും പുറത്തേക്ക് പോലും ഇറങ്ങാറില്ല നേപ്പാളില്‍ പരമ്പരാഗതമായി ആരാധിച്ചു വരുന്ന കുമാരി എന്നറിയപ്പെടുന്ന ആള്‍ദൈവമാണ് ബജ്‌റാചാര്യ. പക്ഷേ എല്ലാ ആചാരങ്ങളെയും വിശ്വാസങ്ങളെയും തെറ്റിച്ചു കൊണ്ട് കുറച്ചു നാള്‍ മുമ്പു വഴിയിലിറങ്ങി നടക്കേണ്ടി വന്നതിനെ കുറിച്ചു പറയുകയാണ് ബജ്‌റാചാര്യ.
ഏപ്രിലില്‍ നേപ്പാളിലുണ്ടായ ഭൂകമ്പമാണ് ആചാരങ്ങളെയെല്ലാം 2തകര്‍ത്തെറിഞ്ഞത്. രണ്ടു വയസില്‍ കുമാരിയായി അവരോധിതയായ താന്‍ അതിനു ശേഷം വല്ലപ്പോഴും ഉത്സവദിനങ്ങളിലാണ് പുറത്തേക്കിറങ്ങിയിരുന്നത്. അതും പല്ലക്കില്‍ മാത്രം. ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു പറയുന്നു ബജ്‌റാചാര്യ. ശക്തമായ ഭൂകമ്പത്തില്‍ 8800 പേരാണ് മരിച്ചത്. ഭൂകമ്പമുണ്ടായപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ശരിക്കും കുഴഞ്ഞു പോയി തങ്ങളെന്ന് ബജ്‌റാചാര്യയുടെ കുടുംബങ്ങള്‍ പറയുന്നു. മറ്റുള്ളവരെ പോലെ എല്ലാം വിട്ട് ഓടിപ്പോകാന്‍ തങ്ങള്‍ക്കാവുമായിരുന്നില്ല. പിന്നെ മറ്റൊരു വഴിയുമില്ലാതായപ്പോള്‍ എല്ലാ ആചാരങ്ങളെയും ഉപേക്ഷിച്ച് ബജ്‌റാചാര്യ നിരത്തിലേക്കിറങ്ങുകയായിരുന്നു.
ധനകുമാരി ബജ്‌റാചാര്യ ദേവതയായി 1954 ലാണ് അവരോധിതയാകുന്നത്. പത്താനിലെ ദേവത അഥവാ കുമാരിയായി അവര്‍ മുപ്പത് കൊല്ലം ഇരുന്നു. നേവാര്‍ സമുദായത്തിലെ ബാലികയെ ആണ് കുമാരിയായി അവരോധിക്കുക. തലേജു എന്ന ഹിന്ദു ദേവതയുടെ പ്രതീകമായാണ് ഇവരെ കരുതുന്നത്. പിന്നീട് ഇവര്‍ ഔദ്യോഗിക വസതിയിലേക്ക് താമസം മാറണം. കുടുംബാംഗങ്ങള്‍ക്കും ഒപ്പം കഴിയാം. വിശേഷ ദിവസങ്ങളില്‍ ഇവരെ നഗരത്തിലൂടെ എഴുന്നളളിക്കും.
ആര്‍ത്തവചക്രം ആരംഭിച്ച് കഴിഞ്ഞാല്‍ കുമാരിമാരെ നിഷ്‌കാസിതരാക്കും. എന്നാല്‍ ഇവര്‍ക്ക് മാസമുറ വന്നതേയില്ല. അതുകൊണ്ട് തന്നെ മുപ്പത് വയസുവരെ ഇവര്‍ക്ക് കുമാരിയായി തുടരാനായി. എന്നാല്‍ 1984ല്‍ അധികാരത്തില്‍ വന്ന രാജകുമാരന്‍ ദീപേന്ദ്ര ഇവരെ നിഷ്‌കാസിതയാക്കി. ഇത് ഇന്നും വിവാദത്തിലാണ്.5 2001ല്‍ ഇവരുടെ അനന്തരവള്‍ ചനീരയെ കുമാരിയായി തെരഞ്ഞെടുത്തപ്പോള്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് ബജ്‌റാചാര്യയാണ്. നിഷ്‌കാസിതയായിട്ടും അവര്‍ പഴയ ജീവിതം തുടരുകയാണ്. പുറം ലോകത്തേക്ക് ഇവര്‍ ഇറങ്ങിയില്ല. വിശേഷാവസരങ്ങളില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പൊടി ഉപയോഗിച്ച് തിരുനെറ്റിയില്‍ തൃക്കണ്ണ് വരയ്ക്കാറുണ്ടിവര്‍. ഓടില്‍ തീര്‍ത്ത സര്‍പ്പമുദ്രയുളള കിരീടവും അണിയും. ശനിയാഴ്ചകളില്‍ ഭക്തര്‍ ഇവരുടെ അനുഗ്രഹം തേടിയെത്താറുമുണ്ട്. ദേവി തന്നില്‍ തന്നെ വസിക്കുന്നതായി തനിയ്ക്ക് ഇപ്പോഴും തോന്നാറുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തനിയ്ക്ക് തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാകില്ലെന്നാണ് ഇവരുടെ വിശദീകരണം. ദീപേന്ദ്ര ഇവരെ നിഷ്‌കാസിതയാക്കിയ വിഷയത്തില്‍ ഇപ്പോഴും വിവാദമുണ്ട്.